മദീന: മദീന, അൽഉല, യാമ്പു മേഖലകളിൽ കനത്ത മഴ. വെള്ളിയാഴ്ച രാവിലെയാണ് കാലാവസ്ഥയിൽ പെട്ടന്ന് മാറ്റമുണ്ടായത് . കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ കുടുങ്ങിയ 40 ലധികം പേരെ രക്ഷപ്പെടുത്തിയതായി മദീന സിവിൽ ഡിഫൻസ് വക്താവ് ഖാലിദ് അൽജുഹ്നി പറഞ്ഞു. യാമ്പുവിലെ അൽബന്ദർ ഡിസ്ട്രിക്റ്റിൽ മഴയെ തുടർന്ന് മേൽകൂര തകർന്ന് വീടിനുള്ളിൽ കുടുങ്ങിയ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളും ഇതിലുൾപ്പെടും. കുട്ടികൾക്ക് പരിക്കൊന്നും പറ്റിയിട്ടില്ല. മദീന മേഖലയുടെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വർഷത്തോടെയുള്ള കനത്ത മഴയാണുണ്ടായത്. മദീന, അൽഉല, യാമ്പൂ എന്നീ സ്ഥലങ്ങളിൽ കനത്ത തോതിൽ തന്നെ മഴ പെയ്തു.
അൽ ഉലയിൽ മഴ ദുരിതബാധിതരായവർക്ക് താമസ സൗകര്യമൊരുക്കാൻ അൽഉല ഗവർണർ മുബാറക് അൽമൗറഖി നിർദേശിച്ചു. ‘ഫർണിഷ്ഡ് അപാർട്ട്മെൻറു’കളിേലക്ക് മാറ്റാനാണ് നിർദേശം. അൽഉലയുടെ വിവിധ ഭാഗങ്ങളിലും നല്ല മഴയുണ്ടായത്. റോഡുകളിലും താഴ്വരകളിലും വെള്ളം കവിഞ്ഞൊഴുകി. വീടുകൾക്ക് കേടുപാടുകളുണ്ടായി. പല ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. സിവിൽ ഡിഫൻസും ബന്ധപ്പെട്ട വകുപ്പുകളും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.