സൗദിയിലെ അസീർ മേഖലയിലും ശക്​തമായ മഴ

ഖമീസ്‌ മുശൈത്ത്: സൗദി അറേബ്യയുടെ തെക്ക് ഭാഗമായ അസീർ മേഖലയിൽ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച ശക്തമായ മഴ പെയ്തു. പ്രതീ ക്ഷിക്കാതെ എത്തിയ മഴയിൽ സ്വദേശികളും വിദേശികളും സന്തോഷത്തിലാണ്. സാധാരണ തണുപ്പുകാലത്തി​െൻറ അവസാനത്തോടെ എത്തേണ്ടിയിരുന്ന മഴ ഇക്കൊല്ലം ഉണ്ടായിരുന്നില്ല.

വൈകിയാണെങ്കിലും മഴ എത്തിയതിൽ കർഷകരും വളരെ സന്തോഷത്തിലാണ്. അബഹ, അൽഖറ, മദീന അസ്കരി, അഹദ് റുഫൈദ എന്നിവിടങ്ങളിലും നല്ല മഴയാണ് ലഭിച്ചത്.

കോവിഡ് ജാഗ്രതയുടെ ഭാഗമായി ആളുകൾ പുറത്തിറങ്ങാത്തതിനാൽ മഴ മൂലം പതിവായ വാഹനാപകടങ്ങൾ ഇത്തവണ തീരെ കുറഞ്ഞു. ചിലയിടങ്ങളിലുണ്ടായ വെള്ളക്കെട്ടുകൾ സിവിൽ ഡിഫൻസി​​െൻറ സഹായത്തോടെ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഒഴിവാക്കി.

Tags:    
News Summary - rain in saudi aseer-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.