മ​ഴ മ​രു​ഭൂ​മി​യി​ൽ വ​ര​ച്ച​ത്

​ത​ബൂ​ക്ക്​: മ​രു​ഭൂ​മി​യെ കാ​ൻ​വാ​സാ​ക്കി മ​ഴ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി. സൗ​ദി വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ തൈ​മ​യി​ലാ​ണ്​ അ​ത്യ​പൂ​ർ​വ​മാ​യ കാ​ഴ്​​ച. മ​ഴ പെ​യ്​​തൊ​ഴി​ഞ്ഞ​പ്പോ​ൾ ഇ​വി​ട​ത്തെ ന​ഫൂ​ദ് മ​രു​ഭൂ​മി​യി​ൽ തെ​ളി​ഞ്ഞ​ത്​ വി​സ്​​മ​യ​പ്പെ​ടു​ത്തു​ന്ന ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു. വൃ​ക്ഷം പോ​ലെ​യും മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ അ​സ്ഥി​ക​ളെ പോ​ലെ​യു​മൊ​ക്കെ തോ​ന്നി​ക്കു​ന്ന അ​വ അ​ത്ര​മേ​ൽ മി​ഴി​വേ​റി​യ​തും കു​റ്റ​മ​റ്റ​തു​മാ​ണ്.

ഇ​വ​യു​ടെ പ​ല കോ​ണു​ക​ളി​ൽ​നി​ന്ന്​ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ്​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ങ്ങ​ളും വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും സൗ​ദി പ്ര​സ് ഏ​ജ​ൻ​സി​യും പ​ങ്കു​വെ​ച്ചു. കു​ന്നു​ക​ളും മ​രു​പ്പ​ച്ച​ക​ളും എ​ല്ലാം നി​റ​ഞ്ഞ തൈ​മ മേ​ഖ​ല​യി​ലെ കാ​ഴ്​​ച​ക​ൾ അ​ല്ലാ​തെ ത​ന്നെ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. 

Tags:    
News Summary - Rain Painted in the Desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.