മക്ക: മക്കയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ പെയ്തു. തെക്ക് ഭാഗത്തെ ഡിസ്ട്രിക്റ്റുകളിലാണ് കൂടുതൽ മഴ ലഭിച്ചത്. കിഴക്ക് ഭാഗത്തെ ചില ഡിസ്ട്രിക്റ്റുകളിലും ത്വാഇഫിെൻറ വിവിധ ഭാഗങ്ങളിലും മഴയുണ്ടായി. മുൻകരുതലെന്നോണം ഉച്ചക്ക് ശേഷം അൽഹദാ ചുരം റോഡും ത്വാഇഫിനെ മക്കയുമായി ബന്ധിപ്പിക്കുന്ന അൽകറാ റോഡും അടച്ചിട്ടു. മലമുകളിൽ നിന്ന് പാറക്കല്ലുകൾ റോഡിലേക്ക് വീണ് അപകടമുണ്ടാകുന്നത് ഒഴിവാക്കാനാണ് ചുരം റോഡുകൾ അടച്ചത്. ശനിയാഴ്ചയും ത്വാഇഫിെൻറ വിവിധ ഭാഗങ്ങളിൽ നേരിയ മഴയുണ്ടായിരുന്നു. അൽബാഹ, ബൽജുറുഷി തുടങ്ങിയ വിവിധ മേഖലകളിലും ഇന്നലെ മഴയുണ്ടായി.
കിക്കൻ പ്രവിശ്യയിൽ കാറ്റിന് സാധ്യത
ദമ്മാം: കിഴക്കൻ പ്രവിശ്യയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയച്ചു. കാലാവസ്ഥ വ്യതിയാനം തിങ്കളാഴ്ച വരെ തുടരും. പൊടിക്കാറ്റുണ്ടാവുന്നതിനാൽ വാഹനങ്ങൾക്ക് അപകട സാധ്യതയുണ്ട്. ജനങ്ങൾ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്ന മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.