യാംബു: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു. ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യത. മക്ക, മദീന, വടക്കൻ അതിർത്തി, അൽ ജൗഫ്, തബൂക്ക്, ഹാഇൽ, ഖസീം, കിഴക്കൻ പ്രവിശ്യ, റിയാദ്, അൽബാഹ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യാനിട. മഴയോടൊപ്പം ആലിപ്പഴ വർഷവുമുണ്ടാവും. കാറ്റിനും സാധ്യത. മഴയും കാറ്റും നിമിത്തം കാഴ്ചയുടെ ദൂരപരിധി കുറയുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തബൂക്കിലെ അൽ ലൗസ്, അൽഖാൻ, അൽദഹാർ പർവതനിരകളിലെ ഉയർന്ന ഭാഗങ്ങളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. രാജ്യത്തെ വടക്കുകിഴക്ക് ഭാഗങ്ങളിൽ താപനില വളരെ കുറയും. പടിഞ്ഞാറൻ, മധ്യ, കിഴക്കൻ, വടക്കൻ മേഖലകളിലും താതമ്യേന താപനിലയിൽ കുറവുണ്ടാകും. തണുപ്പ് വളരെയധികം കടുത്തതാവാൻ സാധ്യതയുണ്ട്. രാജ്യമാകെ തണുപ്പ് പടരും. വടക്കൻ അതിർത്തി മേഖലയിലെ തുറൈഫിൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിരിക്കുകയാണ്. ഖുറയാത്ത്, അറാർ എന്നിവിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
നിലവിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത് തെക്കൻ സൗദിയിൽ യമൻ അതിർത്തിയോട് ചേർന്നുള്ള ശറൂറ പ്രദേശത്താണ്, 30 ഡിഗ്രി സെൽഷ്യസ്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ശൈത്യകാലത്തിെൻറ ആദ്യ പാദത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.