രാഹുൽ ജെ രാജൻ സൗദി പ്രവാസം അവസാനിപ്പിക്കുന്നു

യാമ്പു: സാമൂഹ്യ സേവന മേഖലയിൽ സജീവ സാന്നിധ്യമായ കൊല്ലം മുഖത്തല സ്വദേശി രാഹുൽ ജെ രാജൻ സൗദി പ്രവാസം അവസാനിപ്പിക്കുന്നു.
പ്രവാസി സാംസ്കാരിക സമിതിയുടെ എക്സിക്യൂട്ടീവ് അംഗം, ട്രഷറർ, യാമ്പു മലയാളി അസോസിയേഷൻ (വൈ. എം.എ) ജോബ് സെൽ കൺവീനർ, യാമ്പു വിചാരവേദി, തനിമ സഞ്ചാരി എക്സിക്യൂട്ടീവ് മെമ്പർ എന്നീ പദവികൾ വഹിച്ചിരുന്നു. യാമ്പുവിലെ സാബിഖ് ഇബ്നു റുഷ്ദിൽ ഫിനാൻഷ്യൽ അനലിസ്​റ്റാണ്​. 12 വർഷത്തെ സൗദിയിലെ ഔദ്യോഗിക ജീവിതം കഴിഞ്ഞ്​ രാഹുൽ ജോലിയാവശ്യാർഥം ലണ്ടനിലേക്കാണ് പോകുന്നത്. ഭാര്യ പാർവതി ലണ്ടനിൽ നഴ്സാണ്. മകൻ: മഹാദേവ്.

Tags:    
News Summary - Rahul Raj Back to Kerala, Saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.