‘ഖുർആൻ മുസാബഖ’ സമ്മാനം വിതരണം ചെയ്തു

യാമ്പു: ഇന്ത്യൻ ഇസ്‌ലാഹി സ​​െൻററും യാമ്പു റോയൽ കമീഷൻ ദഅ്​വ സ​​െൻററും സംയുക്തമായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞ ാന പരീക്ഷയിലെ (ഖുർആൻ മുസാബഖ) വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. റോയൽ കമീഷൻ ക്യാമ്പ് ഒന്നിലെ ദഅ്​വ സ​​െൻററിൽ നടന്ന പരിപാടിയിൽ മൻസൂർ സ്വലാഹി മദീന മുഖ്യാഥിതിയായിരുന്നു. മലയാളം വിഭാഗം പ്രബോധകൻ അബ്്ദുൽ അസീസ് സുല്ലമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൽസരത്തിൽ അഹ്‌മദ്‌ അഖീഫ്, ഹുസ്ന, ഹിഷാം മുഹമ്മദ് ഫൈസി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പതിനെട്ടാം ഘട്ടം ലേൺ ദി ഖുർആൻ സൗദി തല ഫൈനൽ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ റസിയ മുഹമ്മദ് , നാലാം റാങ്ക് നേടിയ രഹ്​ന മുഹമ്മദ് ഫൈസി എന്നിവർക്കുള്ള സമ്മാനങ്ങളും മത്സരത്തിൽ മികവ് പുലർത്തിയവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. അബൂബക്കർ മേഴത്തൂർ, നിയാസുദ്ദീൻ, അലി അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - qurhan musabaka-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.