ജിദ്ദ: സൗദിയിൽ നടന്ന ഖുർആൻ മനഃപാഠ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യൻ വിദ്യാർഥി. ഹൈദരാബാദ് സ്വദേശിയായ അബ് ദുല്ല അബ്ദുൽ മത്തീൻ ഉസ്മാനിയാണ് ഉന്നത നേട്ടത്തിനു അർഹനായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം മത്സരാർഥികളെ പിന്തള്ളിയാണ് ഇന്ത്യൻ വിദ്യാർഥിയുടെ വിജയം. ഹൈദരാബാദ് സ്വദേശികളായ അബ്ദുൽ മത്തീൻ ഉസ്മാനി-^സയിദ അസ്ഫിയ അൻവർ ദമ്പതികളുടെ മൂത്ത മകനാണ് അബ്ദുല്ല അബ്ദുൽ മത്തീൻ ഉസ്മാനി. ഇന്ത്യൻ പ്രവാസികളുടെ അഭിമാനമായിരിക്കുകയാണ് ഈ 19 കാരൻ. സൗദിയിലെ ജാമിഅഃതഹ്‌ഫീളുൽ ഖുർആൻ മക്ക മേഖല സംഘടിപ്പിച്ച ഖുർആൻ മനഃപാഠ മത്സരത്തിലാണ് ചരിത്രനേട്ടം കൊയ്തത്.
സൗദി അറേബ്യ, ഈജിപ്ത്, യമൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 1000ത്തോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ13 പേരാണ് ഫൈനലിലെത്തിയത്. കാറാണ് അബ്ദുല്ലക്ക് സമ്മാനമായി ലഭിച്ചത്. ജിദ്ദയിൽ നടന്ന സമ്മാന ദാനച്ചടങ്ങിൽ ഗവർണർ അമീർ മിഷാൽബ്നു മാജിദ് കാറിെൻറ താക്കോൽ കൈമാറി. സൗദി ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. രക്ഷിതാക്കളിൽ നിന്നുള്ള അകമഴിഞ്ഞ പ്രോത്സാഹനവും കഠിന പ്രയത്നവുമാണ് അബ്ദുല്ലയുടെ നേട്ടത്തിന് നിദാനമായത്. ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ 12ാം ക്ലാസ് വിദ്യാർഥിയായിരുന്ന അബ്ദുല്ലക്ക് സ്‌കൂളിൽ സ്വീകരണം ഒരുക്കി. സൗദിയിൽ നിന്നുതന്നെ ഉന്നത വിദ്യാഭ്യാസത്തോടൊപ്പം അറബി ഭാഷയിലും പ്രാവീണ്യം നേടി മുന്നോട്ടുപോവാനാണ് ഈ വിദ്യാർഥിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.