ഖുൻഫുദ മേഖലയിൽ 593  വില്ലകൾ ഉദ്​ഘാടനം ചെയ്​തു

ഖുൻഫുദ: ഖുൻഫുദ മേഖലയിൽ 593  വില്ലകൾ മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ ഭവന മന്ത്രി മാജിദ് അൽഹുഖൈൽ സന്നിഹിതനായിരുന്നു. 
വീടുകളില്ലാത്തവരും വീടിന് റജിസ്റ്റർ ചെയ്യാത്തവരുമായ സ്വദേശികൾ എത്രയും വേഗം ഇസ്കാൻ ഇലക്േട്രാണിക് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്ന് ഭവന മന്ത്രി ആവശ്യപ്പെട്ടു. കൂടുതലാളുകൾ സൈറ്റിൽ റജിസ്റ്റർ ചെയ്തിട്ടില്ല. റജിസ്േട്രഷനുള്ള സൈറ്റ് ആവശ്യമായ മാറ്റങ്ങൾ വരുത്തി പരിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആവശ്യമായവർക്ക് നല്ല നിലവാര മുള്ള വീട് ആകർഷകമായി ഒരുക്കി നൽകാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ഖുൻഫുദ, അർദിയാത്, അലീത്, അദ്മ് എന്നിവിടങ്ങളിലെ മക്ക ഗവർണറുടെ സന്ദർശനം ഇന്നലെ പൂർത്തിയായി.  നിരവധി വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. 
തീരദേശ മേഖലയിൽ 3.8 ബില്യനിലധികം റിയാലി​െൻറ പദ്ധതികൾ  നടപ്പിലാക്കിയതായി മക്ക ഗവർണർ  പറഞ്ഞു.  എട്ട് വർഷം മുമ്പുള്ള സമൂഹത്തെയല്ല ഇന്ന് കാണാൻ കഴിയുന്നത്. സാമൂഹികവും  സാംസ്കാരികവുമായി മുമ്പുണ്ടായിരുന്നതിനേക്കാൾ വലിയ മാറ്റം ഈ മേഖലയിലുണ്ടായിട്ടുണ്ടെന്നും മക്ക ഗവർണർ പറഞ്ഞു.

Tags:    
News Summary - quanfuda house project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.