ഖസീം പ്രവാസി സംഘം ജനകീയ ഇഫ്താർ സംഗമത്തിൽ
അബു സ്വാലിഹ് സംസാരിക്കുന്നു
ബുറൈദ: ഖസീം പ്രവാസി സംഘവും കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ബുറൈദയിൽ നടന്നു. പരിപാടിയിൽ ഐ.സി.എഫ് പ്രതിAനിധി അബു സ്വാലിഹ് ഉസ്താദ് റമദാൻ സന്ദേശം നൽകി. സ്വാഗതസംഘം കൺവീനർ നിഷാദ് പാലക്കാട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രതിനിധി ശരീഫ് തലയാട് ആശംസകൾ നേർന്നു.
പ്രവാസി സംഘം ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം, കുടുംബവേദി സെക്രട്ടറി ഫൗസിയ ഷാ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. സംഘത്തിെൻറയും കുടുംബവേദിയുടെയും പ്രവർത്തകർക്ക് പുറമെ, അൽ ഖസീമിലെ വിവിധ രാഷ്ട്രീയ-സാംസ്കാരിക സംഘടനകളിലെയും കൂട്ടായ്മകളിലെയും നിരവധി പ്രതിനിധികളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ സുൽഫിക്കർ അലി സ്വാഗതവും ട്രഷറർ ജിതേഷ് പട്ടുവം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.