ഉമർ മാവൂർ (പ്രസി), നൗഷാദ് കോഴിക്കോട് (സെക്ര),
മനാഫ് വാടാനപ്പള്ളി (ട്രഷ)
ഖസീം പ്രവാസി സംഘം; ഉനൈസ ടൗൺ യൂനിറ്റ് സമ്മേളനം
ബുറൈദ: ഖസീം പ്രവാസി സംഘം ഉനൈസ ടൗൺ യൂനിറ്റ് സമ്മേളനം നടന്നു. കാനത്തിൽ ജമീല നഗറിൽ സമിതി അംഗം മനാഫ് ചെറുവട്ടൂർ ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ദിനേശ് മണ്ണാർക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം ഉമ്മർ മാവൂരും അനുശോചന പ്രമേയം രൂപേഷ് കണ്ണൂരും അവതരിപ്പിച്ചു.
ഉണ്ണി കണിയാപുരം, ബാബു കിളിമാനൂർ, ഷൗക്കത്ത് ഒറ്റപ്പാലം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഉമർ മാവൂർ (പ്രസി), നൗഷാദ് കോഴിക്കോട് (സെക്ര), മനാഫ് വാടാനപ്പള്ളി (ട്രഷ), രൂപേഷ് കണ്ണൂർ, ഷാജഹാൻ വെമ്പായം (വൈ. പ്രസി), ഇസ്മാഈൽ കോഴിക്കോട്, നൗഫൽ കടയ്ക്കൽ (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. നൗഷാദ് കോഴിക്കോട് സ്വാഗതവും ഇസ്മാഈൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.