നജീബ് മങ്കട (പ്രസി), ജാസിം പയ്യന്നൂർ (സെക്ര), ഷാജി പുനലൂർ (ട്രഷ)
Posted On
date_range Updated On
date_range ഖസീം പ്രവാസി സംഘം പച്ചക്കറി മാർക്കറ്റ് യൂനിറ്റ് സമ്മേളനം സമാപിച്ചു
ബുറൈദ: ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി പച്ചക്കറി മാർക്കറ്റ് യൂനിറ്റ് സമ്മേളനം നടന്നു. ബുറൈദയിൽ, ബഷീർ നന്മണ്ട നഗറിൽ നടന്ന സമ്മേളനം കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു.
നജീബ് മങ്കട അധ്യക്ഷത വഹിച്ചു. ജാസീം പയ്യന്നൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം നിഷാദ് പാലക്കാട് സംസാരിച്ചു.
യൂനിറ്റ് ഭാരവാഹികളായി നജീബ് മങ്കട (പ്രസി), ജാസിം പയ്യന്നൂർ (സെക്ര), ഷാജി പുനലൂർ (ട്രഷ), ഷുക്കൂർ പറമ്പിൽപീടിക (വൈ. പ്രസി), ഗഫൂർ പുളിയൻതൊടി (ജോ. സെക്ര), ഗഫൂർ, നിയാസ് പെരുമാതുറ (ജീവകാരുണ്യം) എന്നിവരെ തെരഞ്ഞെടുത്തു. ഗഫൂർ പുളിയൻതൊടി സ്വാഗതവും ഷാജി പുനലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.