ഖസീം പ്രവാസി സംഘം ചികിത്സാ ധനസഹായം കുടുംബവേദി ഭാരവാഹികൾക്ക് കൈമാറുന്നു
ബുറൈദ: ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സുകന്യ - അജേഷ് ദമ്പതികളുടെ മകൾ ശ്രേയ അജേഷിന് ഖസീം പ്രവാസി സംഘം ചികിത്സാ സഹായം കൈമാറി. രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര, ഏരിയ, യൂനിറ്റ്, കുടുംബവേദി പ്രവർത്തകരിൽ നിന്നാണ് ഈ ചികിത്സാ സഹായ ധനം സ്വരൂപിച്ചത്.
ബുറൈദയിലെ സദ്ദയിൽ നടന്ന ചടങ്ങിൽ ഖസീം പ്രവാസി സംഘം ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം, ട്രഷറർ റഷീദ് മൊയ്ദീൻ എന്നിവർ ചേർന്ന് ധനസഹായം കൈമാറി.
സുൽഫിക്കർ അലി, കുടുംബ വേദി സദ്ദ യൂനിറ്റ് സെക്രട്ടറി ദീപ വിഷ്ണു, പ്രസിഡൻറ് രമ്യ അരുൺ, ട്രഷറർ അഞ്ജന ദീപക്, ഖസീം പ്രവാസി സംഘം സദ്ദ യൂണിറ്റ് സെക്രട്ടറി ഷഫീഖ് പത്തനാപുരം, ട്രഷറർ അരുൺ മുതുകുളം എന്നിവരെ കൂടാതെ രക്ഷാധികാരി സമിതി അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളും നിരവധി പ്രവർത്തകരും കുടുംബവേദി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ബുറൈദയിൽ നിന്നുള്ള അടിയന്തിര ചികിത്സയ്ക്ക് ശേഷം, തുടർചികിത്സാർത്ഥം ശ്രേയയെ ഇപ്പോൾ നാട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.