അൽഖസീം ഒ.ഐ.സി.സി പ്രതിഷേധ സദസ്സിൽനിന്ന്
ബുറൈദ: ചത്തിസ്ഗഢിൽ സംഘ്പരിവാർ സർക്കാർ ജയിലിൽ അടച്ച കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചുവെന്ന വാർത്ത രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് സന്തോഷം നൽകുന്നതാണെന്ന് അൽഖസീം ഒ.ഐ.സി.സി പ്രതിഷേധ സദസ്സിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പാർലമെൻറിനകത്തും പുറത്തും കോൺഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൽഖസിം സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ ഉദ്ഘാടനം ചെയ്തു. സക്കിർ പത്തറ, മനോജ് തോമസ്, മുജീബ് ഒതായി, സജി ജോബ്, നജിമുദ്ദീൻ, സുധീർ കായംകുളം, ഷിയാസ് കണിയാപുരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.