വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി.​എ. ബ​ഷീ​റി​െൻറ കു​ടും​ബ​ത്തി​നു​ള്ള ഖ​സീം പ്ര​വാ​സി സം​ഘ​ത്തി​െൻറ ധ​ന​സ​ഹാ​യം കെ.​വി. അ​ബ്​​ദു​ൽ ഖാ​ദ​ർ എം.​എ​ൽ.​എ കൈ​മാ​റു​ന്നു

ഖ​സീം പ്ര​വാ​സി സം​ഘം കു​ടും​ബ​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു

ബു​റൈ​ദ: ബു​റൈ​ദ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച തൃ​ശൂ​ർ എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി വി.​എ. ബ​ഷീ​റി​െൻറ ആ​ശ്രി​ത​ർ​ക്കു​ള്ള ഖ​സീം പ്ര​വാ​സി സം​ഘ​ത്തി​െൻറ കു​ടും​ബ​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. തൃ​ശൂ​ർ എ​ട​ത്തി​രു​ത്തി എ​സ്.​എ​ൻ.​വി എ​ൽ.​പി സ്‌​കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗു​രു​വാ​യൂ​ർ എം.​എ​ൽ.​എ കെ.​വി. അ​ബ്​​ദു​ൽ ഖാ​ദ​ർ ധ​ന​സ​ഹാ​യം കു​ടും​ബ​ത്തി​ന് കൈ​മാ​റി.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ സം​ഘ​ടി​പ്പി​ച്ച ല​ളി​ത​മാ​യ പ​രി​പാ​ടി​യി​ൽ ഖ​സീം പ്ര​വാ​സി സം​ഘം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം നി​ഷാ​ദ് പാ​ല​ക്കാ​ടി​നെ കൂ​ടാ​തെ മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സ​ലിം ആ​ലു​വ, സി.​പി.​എം നാ​ട്ടി​ക ഏ​രി​യ സെ​ക്ര​ട്ട​റി പി.​എം. അ​ഹ​മ്മ​ദ്, എ​ട​ത്തി​രു​ത്തി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ബൈ​ന പ്ര​ദീ​പ്, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ.​വി. സ​തീ​ഷ്, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നാ​ട്ടി​ക ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ പ്ര​ശോ​ഭി​ത​ൻ മു​ന​പ്പി​ൽ, കേ​ര​ള പ്ര​വാ​സി സം​ഘം എ​ട​ത്തു​രു​ത്തി വി​ല്ലേ​ജ് സെ​ക്ര​ട്ട​റി ആ​ർ.​കെ. ബ​ദ​റു​ദ്ദീ​ൻ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. ഖ​സീം പ്ര​വാ​സി സം​ഘം കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ക്കു​ന്ന​വ​ർ​ക്ക് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ധ​ന​സ​ഹാ​യം ന​ൽ​കി​വ​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.