പുനലൂർ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കൊല്ലം പുനലൂർ സ്വദേശി റിയാദിൽ നിര്യാതനായി. പേപ്പർ മിൽ സ്വദേശി ഫാത്തിമ മൻസിൽ സൈനുദ്ദീൻ (56) ആണ് റിയാദ് മൻസൂരിയയിലെ അൽഈമാൻ ആശുപത്രിയിൽ മരിച്ചത്. എക്സിറ്റ് 21ലെ ഹരാജിൽ ഫർണീച്ചർ ഷോപ്പിലായിരുന്നു ജോലി. ഇബ്രാഹീം കുട്ടിയുടെയും അസ്മാ ബീവിയുടെയും മകനാണ്.

 

ഭാര്യ: ഷീബാ ബീവി. മക്കൾ: ഫാത്വിമ, അമീന. മരുമകർ: ജിഹാസ്. ഖബറടക്കനടപടികളുമായി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, സിദ്ദീഖ് ആനപ്പടി, റാഫി കൂട്ടായി എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - punalur native died in riyadh-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.