‘ഇന്നർ സ്പാർക്’ മാഗസിൻ ദമ്മാം ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മെഹ്നാസ് ഫരീദിന് ഐ.എ.എസ് പ്രസിഡൻറ് പ്രസിഡൻറ് വിനോദ് കുമാർ കൈമാറുന്നു
ദമ്മാം: ദമ്മാം ആസ്ഥാനമായി പ്രവർത്തിക്കുന്ന രക്ഷകർത്താക്കളുടെ കൂട്ടായ്മയായ ഐ.എ.എസ് വിദ്യാർഥികളുടെ മാഗസിൻ പ്രസിദ്ധീകരിച്ചു. 'ഇന്നർ സ്പാർക്' എന്ന് പേരിട്ട മാഗസിൻ കുട്ടികളുടെ സാഹിത്യ - സർഗ ശേഷി വളർത്തണമെന്ന ലക്ഷ്യത്തോടെ കഥ, കവിത, ചിത്രങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന സൃഷ്ടികൾ കോർത്തിണക്കിയാണ് ഒരുക്കിയത്.
അരാംകൊ സ്കൂളുകളുടെ മേധാവി ഡോ. മൈക്കൽ സ്മിത്ത് പ്രകാശനം നിർവഹിച്ചു. യുവ വ്യവസായി മനോജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ.എ.എസ് പ്രസിഡൻറ് വിനോദ് കുമാർ അതിഥികളുമായി സംവദിച്ചു. ദമ്മാം ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മെഹ്നാസ് ഫരീദും അൽഖോസാമാ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മാഗസിൻ എഡിറ്റർ ഡോ. രാജേഷ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു. മാഗസിെൻറ ഇലക്ട്രോണിക് പതിപ്പ് എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു. രചനകൾ സമർപ്പിച്ച കുട്ടികൾക്ക് മാഗസിെൻറ പ്രിൻറ് ചെയ്ത കോപ്പി എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.