ജിദ്ദ: പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സി സൗദി സംഗമവും 'വള്ളുവനാട്: അതിജീവനത്തിെൻറ നൂറ് വര്‍ഷങ്ങള്‍' ചരിത്രഗ്രന്ഥത്തിെൻറ ഗള്‍ഫ്തല പ്രകാശനവും ഷറഫിയ ഗ്രീന്‍ലാൻഡ് ഓഡിറ്റോറിയത്തില്‍ നടന്നു. സംഗമം ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡൻറ് പി.എം. മായിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സാമൂഹിക, ജീവകാരുണ്യ, ചരിത്രഗന്ഥ നിര്‍മാണ രംഗത്തെന്നപോലെ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായ പരിശീലനത്തിനും ഭാവിതലമുറയുടെ വിദ്യാഭ്യാസ വളര്‍ച്ചക്കും ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കെ.എം.സി.സി നേതൃത്വം തയാറാകണമെന്ന് പി.എം. മായിന്‍കുട്ടി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. സൗദി കെ.എം.സി.സി ട്രഷറര്‍ കുഞ്ഞിമോന് കാക്കിയ ഡോ. വിനീത പിള്ളക്ക് (അല്‍ റയാന് പോളിക്ലിനിക്) കോപ്പി നല്കി പുസ്തകം പ്രകാശനം ചെയ്തു. കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാല അധ്യാപകന് ഡോ. ഇസ്മയില്‍ മരിതേരി പുസ്തകം പരിചയപ്പെടുത്തി.
മുഹമ്മദ്കുട്ടി പാണ്ടിക്കാടിനെ (ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ്) ജിദ്ദ കെ.എം.സി.സി പുഴക്കാട്ടിരി പഞ്ചായത്ത് കമ്മിറ്റിയുടെ ഏറ്റവും നല്ല ജീവകാരുണ്യപ്രവര്‍ത്തകനുള്ള ഉപഹാരം നല്കി ആദരിച്ചു. സെതലവി എന്ന കുഞ്ഞാന് പനങ്ങാങ്ങര മുഹമ്മദ്കുട്ടിക്ക് ഉപഹാരം കൈമാറി.
പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സി ചെയര്മാന് സയ്യിദ് അലി അരീക്കര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നേതാക്കളായ നിസാം മമ്പാട്, നാസര്‍ മച്ചിങ്ങല്‍, അഷ്റഫ് മുല്ലപ്പള്ളി, അഷ്റഫ് കൂട്ടിലങ്ങാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്ലോബല്‍ കെ.എം.സിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം പുഴക്കാട്ടിരി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഹനീഫ നെടുവഞ്ചേരി നന്ദിയും പറഞ്ഞു. റഷീദ് മാമ്പ്രതൊടി, സുല്‍ഫിക്കറലി മേലേടത്ത്, നജീബ് കുര്യാടന്‍, റിയാസ് പരവക്കല്‍, ഷഫീക്ക് വാരിയത്തൊടി, നാസര്‍ തൊട്ടിയില്‍, അഷ്റഫ് തൊട്ടിയില്‍, മുസ്തഫ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.