ജിദ്ദ: സൗദി അറേബ്യയിൽ അഴിമതിക്കെതിരായ ഭരണകൂടത്തിെൻറ പോരാട്ടം തുടരുന്നു. വിദേശികളും സ്വദേശികളും സർക്കാറുദ്യോഗസ്ഥരുമടക്കം 184 പേർക്കെതിരെ ക്രിമിനൽ കേസുകളിൽ നടപടി പൂർത്തിയാകുന്നതായി അഴിമതി വിരുദ്ധ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. 120 ക്രിമിനൽ കേസുകളിലാണ് ഇവർ പ്രതികൾ. കേസുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തെ ഒരു ഗവർണറേറ്റിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട അഴിമതിയാണ്. നിരവധി വാണിജ്യ സ്ഥാപനങ്ങൾ നിയമവിരുദ്ധമായി 110 ദശലക്ഷത്തിലധികം റിയാൽ ചെലവഴിച്ചതാണ് കേസ്. ഇതിൽ 38,378,411 റിയാൽ തിരിച്ചുപിടിച്ചിട്ടുണ്ട്. ബാക്കി സംഖ്യ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ചേംബർ ഒാഫ് കോമേഴ്സ് അക്കൗണ്ടിൽനിന്ന് എട്ട് ദശലക്ഷം റിയാൽ കൈമാറ്റം ചെയ്തതാണ് മറ്റൊരു കേസ്. ഇതിനെ തുടർന്ന് ചേംബർ ഡയറക്ടർ ബോർഡ് ചെയർമാനെ സസ്പെൻഡ് ചെയ്തു.
സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിൽ ജോലി ചെയ്യുന്ന രണ്ട് സ്വദേശികളും സുരക്ഷാരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനും ഉൾപ്പെട്ട അഴിമതി കേസാണ് മൂന്നാമത്തേത്. സ്ഥാപനത്തിന് സുരക്ഷ സർട്ടിഫിക്കറ്റ് നൽകുന്നതിലെ തടസ്സം ഇല്ലാതാക്കാൻ ക്രമവിരുദ്ധമായി പ്രവർത്തിച്ച് 59 ലക്ഷം റിയാൽ കൈക്കൂലിയായി കൈപ്പറ്റിയതാണ് കേസ്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കേണൽ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതാണ് നാലാമത്തെ കേസ്. ഒരു കമ്പനിക്ക് ലൈസൻസ് ലഭിക്കുന്നതിന് ഉടമയിൽനിന്ന് ഇയാൾ 20 ലക്ഷം റിയാൽ വാങ്ങിയെന്നതാണ് കേസ്. ആഭ്യന്തര മന്ത്രാലയത്തിെൻറ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തു. ട്രാഫിക് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന ആറ് ജോലിക്കാരും അഞ്ച് സ്വദേശികളുമായി ബന്ധപ്പെട്ടതാണ് അഞ്ചാമത്തെ കേസ്. ഇൻഷുറൻസ് കമ്പനിയിൽനിന്ന് 19 ലക്ഷം റിയാൽ നഷ്ടപരിഹാരം നേടുന്നതിന് വ്യാജ വാഹനാപകടങ്ങൾ ഉണ്ടാക്കിയെന്നാണ് കേസ്.
ആഭ്യന്തര വകുപ്പിെൻറ സഹകരണത്തോടെയാണ് പ്രതികളെയെല്ലാം വലയിലാക്കിയത്. സൗദിയിൽ തൊഴിലാളികളായ മൂന്ന് ഏഷ്യക്കാരുൾപ്പെട്ട കൈക്കൂലി കേസാണ് ഇനിയൊന്ന്. കസ്റ്റംസ് പിടിച്ചെടുത്ത നിരോധിത വസ്തുക്കൾ വിട്ടുകിട്ടാൻ 15 ലക്ഷം റിയാൽ വാഗ്ദാനം ചെയ്തുവെന്നാണ് കേസ്.
ആഭ്യന്തര വകുപ്പിെൻറയും കസ്റ്റംസിെൻറയും സഹായത്തോടെ അറസ്റ്റിലായ ഇൗ പ്രതികളും അകത്താണ്. നിയമാനുസൃതമല്ലാതെ 33 വക്കാലത്തുകൾ നൽകിയതിന് നോട്ടറി അധികാരമുള്ള ഒരു അഭിഭാഷകനെതിരെയുള്ള അഴിമതി കേസാണ് മറ്റൊന്ന്. ഇയാളെ നോട്ടറി പദവിയിൽനിന്ന് സസ്പെൻഡ് ചെയ്ത് ജയിലിൽ അടച്ചു. പരാതി നൽകാതിരിക്കാൻ തെൻറ കക്ഷികളിലൊരാൾക്ക് 15 ലക്ഷം റിയാൽ കോഴ വാഗ്ദാനം ചെയ്തതായും കണ്ടെത്തി.
ഒൗദ്യോഗിക രേഖകളിൽ തട്ടിപ്പ് നടത്തിയ കേസിൽ ആരോഗ്യ വകുപ്പിെൻറ പ്രാദേശിക ഘടകത്തിലെ ഉപ മേധാവിയും അദ്ദേഹത്തിെൻറ കീഴിൽ ജോലി ചെയ്യുന്ന മറ്റൊരു അറബ് രാജ്യത്തെ പൗരനും പിടിയിലായി. 2,04,000 റിയാൽ തട്ടിയെടുത്ത കേസാണിത്. നാർക്കോട്ടിക്സ് കൺട്രോൾ വകുപ്പിെൻറ പ്രാദേശിക ഒാഫിസ് ജീവനക്കാരൻ പ്രതിയായ കേസാണ് മറ്റൊന്ന്. യാത്രാവിലക്ക് റദ്ദാക്കുന്നതിന് പകരമായി വിദേശിയിൽനിന്ന് 5000 റിയാൽ കൈപ്പറ്റിയതാണ് കേസ്.
ഇൗ അഴിമതി, കൈക്കൂലി കേസുകളിലെ പ്രതികൾക്കെതിരെ നിയമാനുസൃത ശിക്ഷക്കുള്ള നടപടികൾ തുടരുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.