സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ ബു​റൈ​ദ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ വി​ജ്ഞാ​ന

പ​രീ​ക്ഷ​യു​ടെ സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങ്

വെളിച്ചം ഖുർആൻ വിജ്ഞാന പരീക്ഷ സമ്മാനങ്ങൾ വിതരണം ചെയ്തു

ബു​റൈ​ദ: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ ബു​റൈ​ദ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച വെ​ളി​ച്ചം നാ​ലാം ഘ​ട്ട ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. അ​ഞ്ചാം ഘ​ട്ട​ത്തി​​ന്റെ ഉ​ദ്‌​ഘാ​ട​ന​വും ഇ​തോ​​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്നു. അ​ഹ്‌​മ​ദ്‌ ശ​ജ്മീ​ർ ന​ദ്‌​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സ്‌​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ് റി​യാ​സ് വ​യ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘ഖു​ർ​ആ​ന്റെ ആ​ത്മാ​വ്’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്​​ദു​റ​ഹീം ഫാ​റൂ​ഖി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​യ്യൂ​ബ്, ഉ​ണ്ണി ക​ണി​യാ​പു​രം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​സ്‌​ലം കൊ​ച്ചു​ക​ലു​ങ്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഹാ​ന അ​ഫീ​ഫ്, സൗ​ദ അ​ബ്​​ദു​റ​ഹീം, ഷ​ഫീ​ന താ​ജു​ദ്ദീ​ൻ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ കോ​യ, നു​സ്ര​ത്ത് ഫൈ​സ​ൽ എ​ന്നി​വ​ർ ഒ​ന്നാം സ​മ്മാ​ന​വും ഡോ. ​ആ​യി​ശ ക​ള്ളി​യ​ത്ത്, സാ​ബി​റ ഹ​സ്‌​ക​ർ, ഷാ​ഹി​ന ഖാ​ലി​ദ്, ഫാ​ത്തി​മ സാ​ക്കി​ർ എ​ന്നി​വ​ർ ര​ണ്ടാം സ​മ്മാ​ന​വും ഹ​ബീ​ബ റി​യാ​സ്, ര​ഹ​ന സ​ക്കീ​ർ, ഹാ​ഷിം ജ​സീം, റാ​ബി ന​വാ​ബ്, സു​ൽ​ഫി​ക്ക​ർ എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി.

ഡോ. ​ഫ​ഖ്റു​ദ്ദീ​ൻ, ആ​ദം അ​ലി, അ​ഷ്‌​റ​ഫ് (ജി.​ടി.​സി), ബ​ഷീ​ർ വെ​ള്ളി​ല, അ​ൻ​സ​ർ തോ​പ്പി​ൽ, ന​ദീം തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ഞ്ചാം ഘ​ട്ട പ​രീ​ക്ഷ​യു​ടെ സി​ല​ബ​സ് അ​സ്ക​ർ ഒ​താ​യി​യി​ൽ നി​ന്ന് ഉ​ണ്ണി ക​ണി​യാ​പു​രം ഏ​റ്റു​വാ​ങ്ങി. ഇ​സ്‌​ലാ​ഹി സെൻറ​ർ സെ​ക്ര​ട്ട​റി ആ​ഫീ​ഫ് ത​സ്‌​ലീം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ആ​ഷി​ഖ് കോ​ഴി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Prizes were distributed for the velicham Quran Knowledge Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.