റിയാദ്: കേരളത്തിലെ പ്രവാസി സമൂഹത്തിെൻറ ദീർഘകാല ആവശ്യങ്ങൾക്കും പ്രതിസന്ധികൾക്കും കൂടുതൽ ഗൗരവമായ പരിഗണനയും വേഗത്തിലുള്ള പരിഹാരവും ലഭ്യമാക്കുമെന്ന പ്രതീക്ഷയോടെ, മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രവാസി കാര്യവകുപ്പ് നേരിട്ട് ഏറ്റെടുത്ത തീരുമാനത്തെ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പൂർണമായും സ്വാഗതം ചെയ്തു. പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളിൽ നിരന്തരം ശക്തമായ ഇടപെടലുകളും പ്രവർത്തനങ്ങളും നടത്തിവരുന്ന വി.ഡി. സതീശൻ തന്നെ ഈ ഉത്തരവാദിത്വം ഏറ്റെടുത്തത് കേരളത്തിന് പുറത്തുള്ള ലക്ഷക്കണക്കിന് മലയാളികൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികൾ തൊഴിൽ, നിയമം, ആരോഗ്യം, വിദ്യാഭ്യാസം, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യമാണിപ്പോഴുള്ളത്. പുതിയ തീരുമാനത്തിലൂടെ പ്രവാസി വകുപ്പിെൻറ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഊർജ്ജസ്വലവുമാകുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.
പ്രവാസികളുടെ ക്ഷേമം, സുരക്ഷ, പുനരധിവാസം, നാട്ടിലേക്കുള്ള മടക്കം, തൊഴിൽ നഷ്ടം മൂലമുള്ള പ്രതിസന്ധികൾ തുടങ്ങിയ നിർണായക വിഷയങ്ങളിൽ സംസ്ഥാന സർക്കാരിെൻറ ഇടപെടൽ കൂടുതൽ ശക്തമാകേണ്ട അടിയന്തര സാഹചര്യമാണുള്ളത്. ഇത്തരമൊരു ഘട്ടത്തിൽ പ്രവാസി വകുപ്പിെൻറ ചുമതല മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യാനുള്ള തീരുമാനം ഏറെ പ്രസക്തവും സമയബന്ധിതവുമാണെന്ന് ഒ.ഐ.സി.സി ചൂണ്ടിക്കാട്ടി. കേരളത്തിെൻറ സാമ്പത്തിക വളർച്ചയിലും സാമൂഹിക പുരോഗതിയിലും പ്രവാസി മലയാളികൾ വഹിക്കുന്ന പങ്ക് അതീവ നിർണായകമാണ്. പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി തന്നെ പ്രവാസി കാര്യവകുപ്പ് ഏറ്റെടുക്കണമെന്ന് അഭ്യർഥിച്ച് കഴിഞ്ഞദിവസം ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ വി.ഡി. സതീശന് ഇ-മെയിലിൽ നിവേദനം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാസി സമൂഹത്തിന് ആശ്വാസമേകുന്ന ഈ പുതിയ തീരുമാനം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.