പ്രധാനമന്ത്രി മോദി ചൊവ്വാഴ്​ച ജിദ്ദയിലെത്തും

ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്​ച ജിദ്ദയിൽ എത്തും. എന്നാൽ സന്ദർശനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഇനിയും പുറത്തുവന്നിട്ടില്ല. സന്ദർശനത്തോടനുബന്ധിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടക്കു​െമന്നാണ്​ അറിയുന്നത്​.

ഇരു രാഷ്​ട്രങ്ങളും തമ്മിൽ ചരിത്രത്തിലെ മികച്ച ബന്ധങ്ങളാണ് നിലനിർത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കൂടിക്കാഴ്ചക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ നയതന്ത്ര, സഹകരണ കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് അറിയുന്നത്. ഇതിന് മുമ്പ് നരേന്ദ്ര മോദി 2019ൽ റിയാദ് സന്ദർശിച്ചിരുന്നു. അന്ന് ഊഷ്മളമായ സ്വീകരണമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിച്ചത്. പ്രധാനമന്ത്രിയുടെ നിർദ്ദിഷ്​ട സന്ദർശന പരിപാടിയിൽ ജിദ്ദയിൽ റിട്സ് കാർട്ടൻ ഹോട്ടലിൽ 300 ഓളം പേർ പങ്കെടുക്കുന്ന പൊതുപരിപാടിയും ഉൾപ്പെടും.

പ്രവാസലോകത്തെ പ്രമുഖരുമായും സൗദി ബിസിനസ് പ്രമുഖരുമായും പ്രധാനമന്ത്രി സംവദിക്കും. 2023ൽ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിച്ചതിെൻറ തുടർച്ചയായാണ് മോദിയുടെ സന്ദർശനം വിലിയിരുത്തപ്പെടുന്നത്. രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച ചരിത്രപ്രധാനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിരധി ഇന്ത്യക്കാർ ജോലി ചെയ്യുന്ന സുപ്രധാന രാജ്യമെന്ന നിലയിൽ, സൗദി അറേബ്യയോട് ഇന്ത്യക്കുള്ള കടപ്പാട് അറിയിക്കാനും ഈ സന്ദർശനം വഴി സാധിക്കും. ഇന്ത്യയുടെ സഹകരണം സൗദി അറേബ്യയിൽ നടക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. അതിനാൽ ജിദ്ദയിലെ ലേബർ ക്യാമ്പും സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോം പ്രൊജക്ടും സന്ദർശിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് സമുച്ചയത്തിന് തറക്കല്ലിടൽ കർമവും ഉണ്ടാകാനിടയുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുറിച്ച്​ ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ്​ കരുതുന്നത്​. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രധാനമന്ത്രി​ പ്രവാസി സമൂഹത്തോട്​ സംവദിക്കുന്ന ഒരു പരിപാടിയെ കുറിച്ചും ആലോചിക്കുന്നുണ്ട്​.​ ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള പ്രവാസി ഇന്ത്യാക്കാരുടെ രജിസ്​ട്രേഷനുവേണ്ടി കോൺസുലേറ്റ് ഗൂഗ്​ൾ ഫോമിെൻറ ലിങ്ക് നേരത്തെ പറത്തുവിട്ടിരുന്നു. ഈ പരിപാടിയിൽ പ​ങ്കെടുക്കാനാവു​െമന്ന പ്രതീക്ഷയിലാണ് മലയാളികൾ ഉൾപ്പെടെ പല ഇന്ത്യൻ പ്രവാസികളും.

Tags:    
News Summary - Prime Minister Modi will arrive in Jeddah on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.