റി​യാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്കം പാ​സ്​​പോ​ർ​ട്ട്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​സാ​ലി​ഹ്​ അ​ൽ​മു​റ​ബ​അ്​ പ​രി​ശോ​ധി​ക്കു​ന്നു

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്കം പാ​സ്​​പോ​ർ​ട്ട്​ വി​ഭാ​ഗം വി​ല​യി​രു​ത്തി

റി​യാ​ദ്​: റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്​​പോ​ർ​ട്ട്​ വ​കു​പ്പ്​ ഒ​രു​ക്കം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​സാ​ലി​ഹ്​ അ​ൽ​മു​റ​ബ​അ്​ വി​ല​യി​രു​ത്തി.

സൗ​ദി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ യാ​ത്ര​പോ​കു​ന്ന​വ​ർ​ക്കും വ​രു​ന്ന​വ​ർ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പാ​സ്​​പോ​ർ​ട്ട്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ എ​ത്തി​യ​ത്.

ടെ​ർ​മി​ന​ലി​ന​ക​ത്തെ കൗ​ണ്ട​റു​ക​ൾ പ​രി​ശോ​ധി​ച്ചു. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കേ​ണ്ട​തി​െൻറ​യും പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കേ​ണ്ട​തി​െൻറ​യും പ്രാ​ധാ​ന്യം പാ​സ്​​പോ​ർ​ട്ട്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഉൗ​ന്നി​പ്പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.