ഗർഭിണിയായ യുവതി ജിദ്ദയിൽ മരിച്ചു 

ജിദ്ദ: ഗർഭിണിയായ മലപ്പുറം സ്വദേശിനി ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. തിരൂരങ്ങാടി കുണ്ടൂർ ഉള്ളക്കംതൈൽ വീട്ടിൽ അനസിന്റെ ഭാര്യ ജാസിറ (27) ആണ് മരിച്ചത്.

 നാല് മാസം ഗർഭിണിയായിരുന്ന ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ന് (ബുധൻ) പുലർച്ചെ ജിദ്ദയിലെ ഹസൻ ഗസാവി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭർത്താവിന്റെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയതായിരുന്നു ഇവർ. 

നാല് വയസായ ഒരു ആൺകുഞ്ഞുണ്ട്. ഇവർ നാട്ടിലേക്ക് പോവാൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ഇവരുടെ കുടുംബം നിഷേധിച്ചിട്ടുണ്ട്.

Tags:    
News Summary - Pregnant Women death in Jeddah-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.