ബാരിഷ് ചെമ്പകശ്ശേരി, സി.എം. ഫായിസ്, എം.ഐ. നാസർ
റിയാദ്: റിപ്പബ്ലിക് ആഘോഷവേളയിൽ രാജ്യത്തിന്റെ ഭരണഘടനയും മൗലികാവകാശങ്ങളും സംരക്ഷിക്കുവാൻ പ്രതിജ്ഞ ചെയ്ത് പ്രവാസി വെൽഫെയർ സുലൈ ഏരിയ ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ തെരഞ്ഞെടുപ്പ് കൺവെൻഷന്റെ ഭാഗമായി നടന്ന ഏരിയാസമ്മേളനം സി.എ.സി അംഗം ശിഹാബ് കുണ്ടൂർ ഉദ്ഘാടനം ചെയ്തു.
നാടിന്റെ ഫെഡറൽ സംവിധാനത്തെയും പൗരസ്വാതന്ത്ര്യത്തെയും തകർക്കുന്ന നിയമങ്ങളും നിലപാടുകളും ഭരണഘടന നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ലോകത്ത് സ്വാതന്ത്ര്യപോരാട്ടങ്ങൾ ലക്ഷ്യം കാണുമ്പോൾ ഏകാധിപത്യ സ്വേഛാധിപത്യ പ്രവണതകൾക്കെതിരെ നാം അലസമായിരിക്കരുതെന്നും ഭരണഘടനയുടെ കാവലാളായി മാറണമെന്നും അദ്ദേഹം ഉണർത്തി. സി.എ.സി പ്രതിനിധി സലീം മാഹി അധ്യക്ഷത വഹിച്ചു.
ബാരിഷ് ചെമ്പകശ്ശേരി (പ്രസി.), സി.എം. ഫായിസ് (സെക്ര.), എം.ഐ. നാസർ (ട്രഷറർ), സി. അഫ്സത്ത്, ജാമിയ ജലാൽ, ഹിഷാം, റഹ്മത്ത് തിരുത്തിയാട്, എ. റഹ്മത്തുല്ല, ഖലീൽ സിദ്ദിഖ്, ഖലീൽ പാലോട്, സി.കെ.എം. ശംഷീർ, വഹാബ് (എക്സി. അംഗങ്ങൾ) എന്നിവരടങ്ങിയ പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.