ഹുറൂബിൽ കുടുങ്ങിയ മലയാളി വനിത നാടണഞ്ഞു

വാദി ദവാസിർ:- ഗാർഹിക തൊഴിൽ വിസയിൽ എത്തിയ മലപ്പുറം കാടാമ്പുഴ സ്വദേശി പിലാത്തറ കെ.പി.സുലൈഖയുടെ ദുരിതത്തിനും കഷ്ടപ്പാടിനും അറുതി.  പൊതുമാപ്പി​െൻറ ആനുകൂല്യത്തിൽ അവർ നാടണഞ്ഞു. സ്പോൺസറുടെ വീട്ടിൽ നിന്നുള്ള കടുത്ത പീഡനവും മതിയായ ഭക്ഷണമോ വിശ്രമമോ ലഭിക്കാതെയുള്ള ജോലിയും  തളർത്തിയതുമൂലം ഗത്യന്തരമില്ലാതെ മലയാളികളുടെ ഇടയിൽ അഭയം തേടുകയായിരുന്നു.  വാദി ദവാസിർ കെ. എം. സി. സി ജീവകാരുണ്യ വിഭാഗം പ്രതിനിധികളായ നവാസ് കൂട്ടായി നിയാസ് വാഴക്കാട് ബീരാൻ കുട്ടി നീറാട് എന്നിവർ അധികൃതരെ സമീപിച്ച്  സുലൈഖയെ മലയാളി കുടുംബത്തോടൊപ്പം താമസിപ്പിക്കാൻ അനുമതി വാങ്ങി.ഇതിനിടയിൽ സ്പോൺസർ അവരെ ഹുറൂബാക്കി. എന്നാൽ സ്പോൺസറുമായി കെ.എ.സി.സി പ്രവർത്തകർ ബന്ധപ്പെട്ടതിനെ തുടർന്ന് പാസ്പോർട്ട് തിരിച്ചുനൽകാമെന്നും ഹുറൂബ് നീക്കി എക്സിറ്റ് അടിച്ചു നൽകാമെന്നും സമ്മതിച്ചെങ്കിലും സ്പോൺസർ പിന്നീട് കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഈ ഘട്ടത്തിലാണ് അവർക്ക് തുണയായി രാജാവി​െൻറ പൊതുമാപ്പ് പ്രഖ്യാപനം വന്നത്. അതി​െൻറ അടിസ്ഥാനത്തിൽ എംബസിയെ സമീപിച്ച് എമർജൻസി സർട്ടിഫിക്കറ്റ് നേടി ജവാസാത്തിൽ നിന്ന് എക്സിറ്റ് വാങ്ങി നാട്ടിലേക്ക് തിരിക്കുകയായിരുന്നു.   കെ. എം. സി. സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കന്നേറ്റി ഷറഫുദ്ദീൻ യാത്രാ രേഖകളും ടിക്കറ്റും കൈമാറി.  

Tags:    
News Summary - pravasi malayalee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.