പ്രവാസി സെൻട്രൽ കമ്മിറ്റി പ്രതിഷേധ സായാഹ്​നം സംഘടിപ്പിച്ചു

ജിദ്ദ: ശബരിമല വിഷയത്തിൽ കേരളത്തിലുടനീളം നടന്ന അക്രമ പ്രവർത്തനങ്ങൾക്കെതിരെ ‘സംഘ് പരിവാർ അക്രമം ചെറുത്ത് തോൽ പ്പിക്കുക, സ്വൈര്യ ജീവിതം ഉറപ്പു വരുത്തുക’ എന്ന തലക്കെട്ടിൽ പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റി പ ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കേരളത്തിലെ മതേതര വിശ്വാസികൾ കനത്ത ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിതെന്ന് വിഷയ മവതരിപ്പിച്ച ഉമറുൽ ഫാറൂഖ് പറഞ്ഞു. സമാധാനവും സ്വൈര്യ ജീവിതവും സംരക്ഷിക്കാൻ ഇടതു ഗവൺമ​​െൻറ്​ പ്രതിജ്ഞാബദ്ധമാണെന്ന് നവോദയ പ്രസിഡൻറ്​ ഷിബു തിരുവനന്തപുരം പറഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി കേരളത്തിൽ നിലം തൊടില്ല.


കോൺഗ്രസടക്കം പ്രതിപക്ഷം വിശ്വാസികളുടെ കൂടെയാ​െണന്ന് ഒ.ഐ.സി.സി പ്രതിനിധി സാക്കിർ പറഞ്ഞു. പിറവം പള്ളിയടക്കം നിരവധി വിഷയങ്ങളിൽ കോടതി വിധി നടപ്പാക്കാത്ത ഇടതു ഗവണ്മ​​െൻറ്​ പാർലമ​​െൻറ്​ തെരഞ്ഞെടുപ്പ്​ ലക്ഷ്യം വെച്ച് കലക്ക് വെള്ളത്തിൽ മീൻ പിടിക്കുകയാണ്​. കോടതി വിധി അംഗീകരിക്കാൻ തയാറല്ലാത്ത അക്രമി സംഘത്തെ നേരിടാൻ ഗവൺമ​​െൻറിന്​ സാധിച്ചതായി ന്യൂ ഏജ് പ്രതിനിധി പി.പി റഹീം പറഞ്ഞു. സംഘപരിവാരം ഒരു സംഘടനയല്ല കോർപറേറ്റ് മൂലധന ശക്തികളുടെ സഹായത്താൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രവാസി ജിദ്ദ പ്രസിഡൻറ്​ ഉസ്മാൻ പാണ്ടിക്കാട് പറഞ്ഞു.

ദിലീപ് താമരക്കുളം (പി.സി എഫ്), ഷഹീർ കാളമ്പാട്ടിൽ (ഐ.എം.സി. സി), ഷഫീഖ് പട്ടാമ്പി (ഫോക്കസ് ജിദ്ദ), തമീം മമ്പാട് (യൂത്ത് ഇന്ത്യ), നിസാർ ഇരിട്ടി എന്നിവർ സംസാരിച്ചു. റയാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ സ്വാഗതവും ഇ.പി സിറാജ് നന്ദിയും പറഞ്ഞു.

Tags:    
News Summary - pravasi central committee-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.