??????? ??????????? ???? ???????, ????? ?????? ???????????? ??????? 2019? ???????????????? ???? ??????????? ??????????????

പ്രവാസി ‘ജനവിധി 2019’ ചർച്ച

ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ശറഫിയ്യ, മഹ്ജർ മേഖല കമ്മിറ്റികൾ സംയുക്തമായി ‘ജനവിധി 2019’ തെരഞ്ഞെടുപ്പ്​ ചർച്ചാ പരിപാടി സംഘടിപ്പിച്ചു. രാജ്യത്തി​െൻറ ഭാവിയെ സംബന്ധിച്ച ആശങ്ക നിലനിൽക്കുമ്പോൾ പോളിങ്​ ബൂത്തിലേക്ക് നീങ്ങുന് ന സമ്മതിദായകർ രാജ്യത്തോടുള്ള ഉത്തരവാദിത്വം മറക്കരുതെന്ന്​ ചടങ്ങിൽ സംസാരിച്ചവർ ഒാർമിപ്പിച്ചു. വേങ്ങര നാസർ വിഷയം അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നാസർ വെളിയങ്കോട്, ഷിബു തിരുവനന്തപുരം, സാക്കിർ എടവണ്ണ, ദിലീപ് താമരക്കുളം, കെ.ടി അബൂബക്കർ എന്നിവർ പങ്കെടുത്തു.


പ്രവാസി പ്രൊവിൻസ് കമ്മറ്റി വൈസ് പ്രസിഡൻറ് ഇസ്മാഇൗൽ കല്ലായി ചർച്ച ഉപസംഹരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ ലഘുലേഖ അൽറയാൻ പോളിക്ലിനിക് മാനേജർ ടി.പി ശുഐബ് പ്രകാശനം ചെയ്തു. അൽറയാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഹമ്മദലി ഒവിങ്ങൽ മോഡറേറ്ററായി. ഷഫീക് മേലാറ്റൂർ സ്വാഗതവും വി.കെ ഷമീം നന്ദിയും പറഞ്ഞു. സൈഫുദ്ദീൻ ഏലംകുളം, ഷാഹിദ് ഹഖ്, എൻ.കെ അഷ്‌റഫ്, ഫിറോസ് വേട്ടൻ, അസീസ് കണ്ടോത്ത്, വാഹിദ് കുട്ടശ്ശേരി, ഷിഫാസ് ചോലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - pravasi 2019-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.