സുവാർത്തകളില്ലാത്ത പ്രവാസത്തിനിടയിൽ മലയാളി കുടുംബത്തിലെ ദുരന്തം

ജിദ്ദ: ദുരിതവാർത്തകളും അപ്രതീക്ഷിതമരണ സന്ദേശങ്ങളും കേട്ട്​ മനം മരവിച്ച പ്രവാസി സമൂഹത്തിന്​ താങ്ങാനാവുന്നത ിലേറെയായിരുന്നു വെള്ളിയാഴ്​ച ജിദ്ദ സുലൈമാനിയയിലെ ഫ്ലാറ്റിൽ ഉണ്ടായ സംഭവം. മലയാളി യുവ ദമ്പതികളുടെ കുടുംബ വഴക്ക ി​െന തുടർന്ന്​ ദാരുണമായി കൊല്ലപ്പെടാനായിരുന്നു ഏഴ്​ മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞി​​​െൻറ വിധി. നഴ്​സായ അമ് മ ആലപ്പുഴക്കാരി അനീഷ ഭർത്താവി​​​െൻറ അക്രമം സഹിക്കാനാവാതെ പൊലീസിനെ വിളിക്കാൻ അവരറിയുന്ന നമ്പറിൽ ഒരു മലയാളിയോട്​ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതിന്​ പിന്നാലെയാണ്​ ഭർത്താവ്​ കുഞ്ഞിനെ കാലിൽ തൂക്കി ഭിത്തിയിലടിച്ചത്​. മൂന്ന്​ തവണ കുഞ്ഞിനെ ഇങ്ങനെ അടിച്ചതായി അനീഷ ആശുപത്രിയിൽ മൊഴി നൽകി.


ഉടുത്ത വസ്​ത്രത്താലെ അവർ ടാക്​സി വിളിച്ച്​ ജോലി ചെയ്യുന്ന കിങ്​ അബ്​ദുല്ല യൂണിവേഴ്​സിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞി​​​െൻറ ജീവൻ രക്ഷിക്കാൻ ഡോക്​ടർമാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്​ പരിശ്രമിച്ചെങ്കിലും ഫലിച്ചില്ല. പിഞ്ചു മക​​​െൻറ മരണം സ്​ഥിരീകരിച്ചതോടെ ഭർത്താവിനെ തുക്കിക്കൊല്ലണമെന്നായിരുന്നു അനീഷ പറഞ്ഞത്​. അപ്പോഴേക്കും ഭർത്താവ്​ ശ്രീജിത്ത്​ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങി മരിച്ചിരുന്നു. സമനില തെറ്റിയ അവസ്​ഥയിലായ യുവതിക്ക്​ മയക്കം നൽകി കിടത്തിയിരിക്കയാണ് ആശുപത്രിയിൽ​. മൂന്ന്​ വർഷം മുമ്പാണ് അനീഷ ജിദ്ദയിലെ ആശുപത്രിയിൽ ജോലിക്കെത്തിയത്​. കുഞ്ഞിനെ നോക്കുന്നതിനെ ചൊല്ലിയായിരുന്നത്രെ സദാ വഴക്ക്​.


ജിദ്ദയിൽ കച്ചവടക്കാരനായ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം റോഡിൽ ക​ുഴഞ്ഞുവീണ്​ മരിച്ചതി​​​െൻറ ദൃശ്യങ്ങൾ വാട്​സ്​ ആപിൽ പരക്കുന്നതിനിടയിലാണ്​ വെള്ളിയാഴ്​ച രാത്രി ഇൗ ദാരുണ വാർത്തയും വന്നത്​. രണ്ട്​​ ദിവസം മു​െമ്പയാണ്​ നെഞ്ചുവേദനയെ തുടർന്ന്​ ആശുപത്രിയിൽ ചികിൽസ തേടിയ പാലക്കാട്​ സ്വദേശിയായ യുവാവ്​ ഇൻഷുറൻസ്​ കാർഡി​​​െൻറ സാ​േങ്കതികപ്രശ്​നം മൂലം ചികിൽസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന്​ കുഴഞ്ഞുവീണ്​ മരിച്ചത്​. ത്വാഇഫിൽ നിന്ന്​ ജിദ്ദയിലെ ആശുപത്രിയിൽ വന്ന്​ തിരിച്ചു പോവുന്നതിനിടയിൽ
മക്കയിലാണ്​ പാലക്കാട്​ വല്ലപ്പുഴ സ്വദേശി സജീർ (34) കുഴഞ്ഞുവീണ്​ മരിച്ചത്​. പ്രവാസികൾക്കിടയിൽ സുവാർത്തകൾ കുറഞ്ഞു വരുന്നതിനിടയിലാണ്​ പിതാവ്​ കുഞ്ഞിനെ കൊന്ന്​ ആത്​മഹത്യ ചെയ്​ത സംഭവം.

Tags:    
News Summary - pravasam malayalee kudumbam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.