മണി കരിയംകോടിന് നജ്‌റാൻ പ്രതിഭ കേന്ദ്ര കമ്മിറ്റിയും സ്പോർട്സ് ക്ലബും യാത്രയയപ്പ്
നൽകിയപ്പോൾ
Posted On
date_range Updated On
date_range മണി കരിയംകോടിന് പ്രതിഭ സ്പോർട്സ് ക്ലബ് യാത്രയയപ്പ് നൽകി
നജ്‌റാൻ: പ്രവാസം മതിയാക്കി മടങ്ങുന്ന പ്രതിഭ രക്ഷാധികാരി സമിതി അംഗവും കായികവിഭാഗം കൺവീനറുമായ മണി കരിയംകോടിന് പ്രതിഭ കേന്ദ്ര കമ്മിറ്റിയും സ്പോർട്സ് ക്ലബും യാത്രയയപ്പ് നൽകി. 18 വർഷം പ്രവാസിയായിരുന്ന മണി കരിയംകോട് മണ്ണാർക്കാട് കാഞ്ഞിരം സ്വദേശിയാണ്.
പ്രതിഭ ഓഫിസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സജീവൻ അധ്യക്ഷത വഹിച്ചു. പ്രതിഭ കേന്ദ്ര കമ്മിറ്റിയുടെയും ക്ലബിന്റെയും ഉപഹാരങ്ങൾ അദ്ദേഹത്തിന് കൈമാറി. രക്ഷാധികാരി സെക്രട്ടറി ഷാനവാസ്, രക്ഷാധികാരി സമിതി അംഗങ്ങളായ അനിൽ രാമചന്ദ്രൻ, കൃഷ്ണൻ, സുകുമാരൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു ജോർജ്, ശ്രീരാജ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആദർശ് സ്വാഗതവും മണി കരിയംകോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.