പ്രതീഷ് ചന്ദ്രശേഖരൻ
ദമ്മാം: സൗദിയിൽ കാണാതായ മലയാളി യുവാവിനെ ആഴ്ചകൾക്ക് ശേഷം നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കണ്ടെത്തി. ഹഫർ അൽബാത്വിനിൽ നിന്ന് കാണാതായ ആറ്റിങ്ങൽ ആലംകോട്, തെൻ ചേരിക്കോണം സ്വദേശി പ്രതീഷ് ചന്ദ്രശേഖരനെയാണ് (34) ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിൽ കണ്ടെത്തിയത്. നിരവധി പേർ വിവിധയിടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് പ്രതീഷ് നാടുകടത്തൽ കേന്ദ്രത്തിലുണ്ടെന്ന് സ്ഥിരീകരിച്ചത്.
ഉടൻ തന്നെ പ്രതീഷിനെ ജാമ്യത്തിലിറക്കിയ നാസ് വക്കം അദ്ദേഹത്തെ തെൻറ വസതിയിൽ ഒപ്പം താമസിപ്പിച്ചിരിക്കുകയാണ്. യുവാവിനെ കാണാനില്ലെന്ന് ഏതാനും ദിവസം മുമ്പ് ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആറ്റിങ്ങൽ എം.എൽ.എ ബി. സത്യൻ അറിയിച്ച പ്രകാരം നാസ് വക്കം അന്വേഷിച്ച് പ്രതീഷിനെ കണ്ടെത്തിയത്. നാസിെൻറ ശ്രമഫലമായി ജയിലിന് പുറത്തിറങ്ങിയ പ്രതീഷ് വീഡിയോ കോൾ വഴി എം.എൽ.എയും വീട്ടുകാരെയും ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. അഞ്ചു വർഷമായി ഹഫർ അൽബാത്വിനിലെ ഒരു സ്വകാര്യ കമ്പനിയിൽ ട്രെയിലർ ൈഡ്രവറായി ജോലി ചെയ്യുകയായിരുന്നു പ്രതീഷ്. കഴിഞ്ഞ വർഷം അവധിക്ക് നാട്ടിൽ പോയ പ്രതീഷ് കോവിഡ് പ്രതിസന്ധി മൂലം തിരിച്ചുവരനാവാതെ അവിടെ കുടുങ്ങിപ്പോയി. തുടർന്ന് വലിയ തുക മുടക്കിയാണ് കഴിഞ്ഞ ഏപ്രിൽ രണ്ടിന് സൗദിയിൽ തിരിച്ചെത്തിയത്.
തിരികെ വന്നാൽ ശമ്പളം കൂട്ടിത്തരാം എന്ന വാഗ്ദാനം സ്പോൺസർ പാലിക്കാൻ തയ്യാറാകാതിരുന്നതോടെ പുതിയ ജോലിക്ക് ശ്രമിക്കുകയായിരുന്നു. ഇതറിഞ്ഞ സ്പോൺസർ യുവാവിനെ ഒളിച്ചോടിയെന്ന് സൗദി ജവാസത്തിനെ (പാസ്പോർട്ട് ഡയറക്ടറേറ്റ്) അറിയിച്ച് 'ഹുറൂബ്' നിയമകുരുക്കിലാക്കുകയും നാടുകടത്തൽ കേന്ദ്രത്തിൽ ഏൽപിക്കുകയുമായിരുന്നു. ജോലിക്കെന്ന വ്യാജേന സ്പോൺസർ കൂട്ടിക്കൊണ്ടുപോയ പ്രതീഷിനെ പിന്നെ സുഹൃത്തുക്കൾ കണ്ടിട്ടില്ല. അതേ തുടർന്ന് പ്രതീഷിനെ തേടി സുഹൃത്തുക്കൾ പലയിടങ്ങളിലും അലഞ്ഞു. ഒടുവിലാണ് നാടുകടത്തൽ കേന്ദ്രത്തിൽ കണ്ടെത്തിയത്. അച്ഛനും സഹോദരനും നേരത്തെ മരിച്ചുപോയ പ്രതീഷ് വൃദ്ധമാതാവും ഭാര്യയും കുഞ്ഞും അടങ്ങുന്ന നിർദ്ധന കുടുംബത്തിെൻറ ഏക ആശ്രയമാണ്. വളരെ താമസിയാതെ പ്രദീഷിെൻറ യാത്രാരേഖകൾ പൂർത്തിയാക്കി നാട്ടിലയക്കുമെന്ന് നാസ് വക്കം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.