സിറ്റി ഫ്ലവർ ഒരുക്കിയ ‘റമദാൻ സൂഖ്’ സോഷ്യൽ മീഡിയ അനലിസ്റ്റ് ഡോ. അനിൽ മുഹമ്മദ്
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പുണ്യമാസത്തെ വരവേൽക്കാൻ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവർ ഒരുക്കിയ ‘റമദാൻ സൂഖിന്’ തുടക്കമായി. റിയാദിലെ ബത്ഹ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സോഷ്യൽ മീഡിയ അനലിസ്റ്റ് ഡോ. അനിൽ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
ഗായികമാരായ അഷ്ഫിയ അൻവർ, അസന നിസാർ, സിറ്റി ഫ്ലവർ മാർക്കറ്റിങ് മാനേജർ നൗഷാദ്, സ്റ്റോർ മാനേജർമാരായ അനസ്, ഷാഫി എന്നിവരും റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. അറബ് പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അടയാളമായ പൗരാണിക ചന്തകളെ പുനരാവിഷ്കരിക്കുകയാണ് സിറ്റി ഫ്ലവർ. ‘സൂഖ്-26’ എന്ന പേരിൽ റമദാൻ അവസാനം വരെ നീളുന്ന വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിരിക്കുന്നത്. അറബ് നാഗരികതയുടെ പെരുമ വിളിച്ചോതുന്ന തരത്തിലാണ് സൂഖിന്റെ രൂപകൽപന.
റമദാൻ, ഈദ് വിപണി ലക്ഷ്യമിട്ട് ഏറ്റവും കുറഞ്ഞ വിലയിലാണ് ഉൽപന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. റമദാനിൽ അത്യാവശ്യമായ 250ലധികം ഉൽപന്നങ്ങൾ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. റിയാദ് ബത്ഹ, സകാക്ക, ഹാഇൽ, ജുബൈൽ ഹൈപ്പർമാർക്കറ്റുകളിലും മറ്റ് ഔട്ട്ലെറ്റുകളിലും ഉപഭോക്താക്കൾക്കായി പ്രത്യേക തമ്പുകൾ ഒരുക്കി. ഈത്തപ്പഴം, തേൻ, ഓട്സ്, പഴവർഗങ്ങൾ തുടങ്ങി റമദാൻ വിഭവങ്ങൾ തയാറാക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാണ്.
പുതുമയുള്ള പഴങ്ങൾ, പച്ചക്കറികൾ, നാട്ടിൽനിന്ന് നേരിട്ടെത്തിക്കുന്ന പലചരക്ക് സാധനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം എല്ലാ ശാഖകളിലും ലഭ്യമാണെന്ന് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.