ജുബൈൽ: മോദിക്ക് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു എന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാ ബു. കോൺഗ്രസിെൻറ നേതൃത്വത്തിലാണെങ്കിലും പകരക്കാരനുണ്ടായിരിക്കുന്നു. ജുബൈൽ നവയുഗം സംഘടിപ്പിച്ച കെ.സി പിള് ള അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. നാലുവർഷം ക ൊണ്ട് ഇന്ത്യയുടെ കാർഷിക വ്യവസായ ധനകാര്യ മേഖലകൾ തകർന്നടിഞ്ഞുവെന്നും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്കു വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടുമെന്നും സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പറഞ്ഞു. നോട്ടു നിരോധനം തകർത്തെറിഞ്ഞ ഗ്രാമീണ സമ്പദ്ഘടനക്ക് അതിെൻറ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ ഇനിയും കഴിഞ്ഞിട്ടില്ല. 50 ദിവസത്തിനകം നോട്ടു നിരോധനത്തിെൻറ കെടുതിയിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. ഒന്നും നടന്നില്ല. എന്നാൽ മോദി പ്രഭാവം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും.
കർഷക പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഇത്രയധികം ശക്തമായ ഒരു സന്ദർഭവും മുമ്പ് ഉണ്ടായിട്ടില്ല. ഇന്ത്യയിലെ വ്യവസായ പുരോഗതി മരവിച്ചുനിൽക്കുന്നു. ഉത്പാദന മേഖല പൂർണമായും നിശ്ചലമാണ്. വൈദ്യുതി ഉത്പാദനവുമായി ബന്ധപ്പെട്ടാണ് ചെറിയ മാറ്റം ഉണ്ടായത്. കഴിഞ്ഞ നാലു വർഷത്തിനിടെ 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. അത് നിലവിലെ തൊഴിലില്ലായ്മയുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിന് കാരണമായി. പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ എന്നതായിരുന്നു മോദിയുടെ വാഗ്ദാനം. പരമ്പരാഗത നെയ്‌ത്തുമേഖലയടക്കം കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പു കുത്തി. കോടിക്കണക്കിനു രൂപയുടെ ബാധ്യതയിലേക്ക് ബാങ്കുകൾ എത്തിച്ചേർന്നു. ഇത്തരം സാഹചര്യങ്ങളിൽ സഹായിക്കേണ്ട റിസർവ് ബാങ്കിെൻറ പണം പോലും സർക്കാർ കവർന്നെടുക്കുന്നു. റിസർവ് ബാങ്കിനുണ്ടായിരുന്ന മിച്ചം10.45 ലക്ഷം കോടിയിൽ 4.35 ലക്ഷം സർക്കാർ വാങ്ങുകയാണ്. റിസർവ് ബാങ്കിെൻറ കരുതൽ ധനത്തെപോലും നശിപ്പിക്കുന്ന അവസ്ഥ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
സംസ്ഥാനങ്ങളോടുള്ള വിവേചനമായിരുന്നു മറ്റൊന്ന്. നമ്മൾ ദീർഘകാലമായി ആവശ്യപ്പെടുന്നതാണ് എയിംസിെൻറ ഒരു യൂണിറ്റ്. കേരളത്തിെൻറ റയിൽവേ സോൺ, കോച്ച് ഫാക്ടറി എന്നീ ആവശ്യങ്ങൾക്കൊന്നും ഒരു പരിഗണനയും നൽകിയില്ല. പ്രളയം തകർത്ത കേരളത്തിന് പ്രതീക്ഷയായി ഒരു പാക്കേജ് ബജറ്റിൽ ഉണ്ടായില്ല. കേരളത്തോടും സർക്കാരിനോടും കാണിക്കുന്ന നിഷേധാത്മക സമീപനം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേരളത്തിലെ കോൺഗ്രസ് പ്രഖ്യാപിത നിലപാടിൽ നിന്ന് ബഹുദൂരം പിന്നിലാണ്. ശബരിമല വിഷയത്തിൽ അത് പ്രതിഫലിച്ചു. ദേശീയ നേതൃത്വത്തെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്തത്. നെഹ്‌റു മരണം വരെ നിരീശ്വര വാദിയായിരുന്നു. ഇന്ദിര അടിയന്തിരാവസ്ഥ ഘട്ടം കഴിയും വരെ ക്ഷേത്രങ്ങളിൽ പോയിട്ടില്ല. നെഹ്റുവിെൻറ പാരമ്പര്യമുള്ള കോൺഗ്രസല്ല ഇപ്പോഴുള്ളത്. സർക്കാരിെൻറ പുനർനിർമാണ പ്രക്രിയയിൽ ഒരു നിലപാടും എടുക്കാത്ത രണ്ടുപാർട്ടികളെയുള്ളൂ. കോൺഗ്രസും ബി.ജെ പി യും. കേരളത്തിലെ ജനങ്ങളെ സഹായിക്കുകയല്ല സർക്കാരിനോടുള്ള രാഷ്ട്രീയ വൈരം തീർക്കുകയാണ് യു.ഡി.എഫ് ചെയ്തത്.
ശബരിമല വിഷയത്തിൽ കോടതി ഉത്തരവ് നടപ്പാക്കാനുള്ള ജോലി സർക്കാരിന് ആണെന്ന് ആദ്യം പറഞ്ഞത് സി.പി.ഐ ആണ്. കുടുബ സദസ്സുകളിൽ ആദ്യം കാമ്പയിൻ ചെയ്തതും ഞങ്ങളാണ്. കൊച്ചു പാർട്ടികളെ ഉൾപെടുത്തിയുള്ള എൽ.ഡി.എഫ് വികസനം ഗുണം ചെയ്യും. 20 മണ്ഡലങ്ങളിലും നേതാക്കൾക്ക് പരിശീലന കളരികൾ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിെൻറ സമ്പദ്ഘടന നിലനിൽക്കുന്നത് പ്രവാസികളുടെ വരുമാനം കൊണ്ടാണ്. അവരുടെ നിക്ഷേപത്തെ വേണ്ടവിധം ഉപയോഗപ്പെടുത്താനും മടങ്ങി വരുന്നവർക്ക് ക്ഷേമ പദ്ധതി ആവിഷ്കരിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.