ദുരിത മരുഭൂമിയിൽ നിന്ന്​ രക്ഷപ്പെട്ട പ്രദീപ്​​ രാജകാരുണ്യം തുണയാകുമെന്ന പ്രതീക്ഷയിൽ

റിയാദ്: കൊടിയ ദുരിതങ്ങളുടെ മണൽക്കാട്ടിൽ നിന്ന് മനുഷ്യസ്നേഹികൾ രക്ഷിച്ച പ്രദീപ് നാടണയാൻ രാജകാരുണ്യം തുണയാകുമെന്ന പ്രതീക്ഷയിൽ. ഹൗസ് ഡ്രൈവർ വിസയിൽ കുവൈത്തിലെത്തുകയും പിന്നീട് സൗദി മരുഭൂമിയിൽ ആട്ടിൻ പറ്റത്തോടും ഒട്ടകങ്ങളോടുമൊപ്പം അലയാൻ വിധിക്കപ്പെടുകയും ചെയ്ത ഇൗ വയനാട് മേപ്പാടി നെടുമ്പാല സ്വദേശി റിയാദിലെ ഇന്ത്യൻ എംബസിയിൽ എത്തി ഒൗട്ട് പാസിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

നാട്ടിൽ ഒാേട്ടാറിക്ഷാ ഡ്രൈവറായിരുന്ന ഇൗ 41കാരൻ ഒമ്പത് മാസം മുമ്പാണ് നാട്ടുകാരൻ കൊടുത്ത വിസയിൽ കുവൈത്തിലെത്തിയത്. സ്പോൺസറായ കുവൈത്ത് പൗര​െൻറ വീട്ടിൽ ഡ്രൈവറായി ഒന്നര മാസം പണിയെടുത്തു. അതിന് േശഷമാണ് തൊഴിലുടമ ഇയാളെ ട്രാൻസിറ്റ് വിസയിൽ സൗദിയിലെത്തിച്ചത്. മരുഭൂമിയിൽ ആടുകളും ഒട്ടകങ്ങളും കുതിരകളുമുള്ള കൃഷിത്തോട്ടത്തിലേക്കാണ് നേരെ കൊണ്ടുപോയത്. മൃഗങ്ങൾക്ക് കുടിക്കാനുള്ള വെള്ളം ടാങ്കർ ലോറിയിൽ നിറച്ച് അതുമായി ഇവയോടൊപ്പം മരുഭൂമിയിൽ സഞ്ചരിക്കലായിരുന്നു ജോലി. മൃഗങ്ങളെ പരിപാലിക്കാൻ രണ്ട് ആഫ്രിക്കൻ വംശജരുണ്ടായിരുന്നു. ഒാരോ സ്ഥലത്തും രണ്ട് മാസം തങ്ങും. പിന്നെയും യാത്ര തുടരും. 200 കിലോമീറ്റർ വീതം കൊടും മരുഭൂമികളിലൂടെയായിരുന്നു പ്രയാണം. അന്തിയുറങ്ങാൻ തേമ്പാ മറ്റ് സൗകര്യങ്ങളോ ഇല്ല. ലോറിയുടെ അടിയിൽ പുതപ്പ് വിരിച്ച് അതിൽ ചുരുണ്ടുകൂടി കിടന്ന് തണുപ്പിനെയും ചൂടിനെയും പൊടിക്കാറ്റിനെയും മഴയേയും മഞ്ഞുവീഴ്ചയേയും നേരിട്ടായിരുന്നു ഒരോ ഉറക്കമില്ലാ രാത്രിയും തള്ളിനീക്കിയത്. തൊഴിലുടമയുടെ പിതാവിന് പ്രദീപിനോട് അലിവ് തോന്നിയിരുന്നു. അദ്ദേഹം കൊടുത്ത ഫോണാണ് പുറംലോകവുമായി ബന്ധപ്പെടാനുണ്ടായിരുന്ന ഏക മാർഗം. ഒരു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചു.

അലിവി​െൻറ ആ പിടിവള്ളി കൂടി നഷ്ടപ്പെട്ടതോടെ ദുരിതം ഇരട്ടിച്ചു. മാസങ്ങൾ കടന്നുപോയി. ഇയാളുടെ ദയനീയാവസ്ഥ അറിഞ്ഞ് നാട്ടിലെ കുടുംബം കുവൈത്തിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ വിദേശകാര്യമന്ത്രാലയം, നോർക, കേരള മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി. ഒരു മാസം മുമ്പ് ഇൗ വിവരം അറിഞ്ഞ റിയാദിലെ മേപ്പാടി കാരുണ്യ പ്രവാസി കൂട്ടായ്മ ഭാരവാഹി ജംഷീറും കെ.എം.സി.സി കൽപറ്റ മണ്ഡലം സെക്രട്ടറി സൈനുൽ ആബിദും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിൽ മരുഭൂമിയിലെ തോട്ടങ്ങളിൽ സാധനങ്ങൾ കൊണ്ടുവന്ന് കൊടുക്കുന്ന മലപ്പുറം വളാഞ്ചേരിക്കാരൻ മുജീബിനെ പരിചയപ്പെട്ടത് കച്ചിത്തുരുമ്പായി. അദ്ദേഹം വഴി പ്രദീപ് ഉള്ള മരുഭൂമിയുടെ ലൊക്കേഷൻ മാപ്പ് കിട്ടുകയും ഇൗ മാസം 25ന് ജംഷീറും സൈനുൽ ആബിദും അമീർ ലത്വീഫിയും കൂടി 476 കിലോമീറ്റർ സഞ്ചരിച്ച് മുജീബി​െൻറ സഹായത്തോടെ അൽസറാർ എന്ന സ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

ടാർ റോഡിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ മരുഭൂമിയിൽ നിന്നാണ് ആളെ കിട്ടിയത്. ഇപ്പോൾ റിയാദിൽ കെ.എം.സി.സി പ്രവർത്തകരുടെ സംരക്ഷണയിൽ കഴിയുന്ന പ്രദീപ് പൊതുമാപ്പി​െൻറ സൗകര്യം ഉപയോഗപ്പെടുത്തി നാടണയാനുള്ള ശ്രമത്തിലാണ്. ട്രാൻസിറ്റ് വിസക്കാർക്ക് പാസ്പോർേട്ടാ ഒൗട്ട് പാസോ ഉണ്ടെങ്കിൽ എയർപോർട്ടിൽ നിന്ന് എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാൻ പൊതുമാപ്പിൽ അവസരമുണ്ട്. ഇതാണ് പ്രതീക്ഷ. ബുധനാഴ്ച എംബസിയിലെത്തി ഒൗട്ട് പാസിന് അപേക്ഷ നൽകി. സിദ്ദീഖ് തുവ്വൂര്, അശ്റഫ് മേപ്പാടി, മൻസൂർ മേപ്പാടി, ശറഫ് കുമ്പളാട്, ഹർഷൽ പഞ്ചാര എന്നിവരും സഹായവുമായി രംഗത്തുണ്ട്. ദാദാഭായ് ട്രാവൽസ് ജീവനക്കാരൻ ഷമീർ മടക്കിമല മുഖേനെ സൗജന്യ വിമാന ടിക്കറ്റും ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - pradeep's story saudi amnesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.