റിയാദ്: പൊതുമാപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ (ഡി.സി.എം) ഹേമന്ത് കൊട്ടൽവാർ റിയാദ് ശുമൈസിയിൽ തർഹീൽ (നാടുകടത്തൽ കേന്ദ്രം) മേധാവി ബ്രിഗേഡിയർ ഉസ്മാനെ സന്ദർശിച്ചു. അനധികൃത താമസക്കാരായ ഇന്ത്യാക്കാർക്ക് പൊതുമാപ്പ് കാലാവധിക്കുള്ളിൽ പരമാവധി എക്സിറ്റ് വിസകൾ ലഭിക്കാൻ വേണ്ട സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഇതിനിടെ പൊതുമാപ്പ് ആരംഭിച്ച് 22 ദിവസം പിന്നിട്ടപ്പോൾ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനെയും സമീപിച്ച ആകെ ഒൗട്ട് പാസുകാരുടെ എണ്ണം 15724 ആയതായി എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസൽ അനിൽ നോട്ട്യാൽ അറിയിച്ചു. 14318 ഒൗട്ട് പാസുകൾ വിതരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.