ജിദ്ദ: മലപ്പുറം ജില്ലയിലെ പൂങ്ങോട് പ്രദേശത്തെ പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി പി. അബ്ദുല്ലാ അൻസാരി വരണാധികാരിയായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഖ്യ ഭാരവാഹികളായി വി.പി. സിയാസ് (പ്രസി.), കെ. മുരളീധരൻ (ജന. സെക്ര.), വി.പി. ഷാനവാസ് ബാബു (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. പുറമെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ പുനരധിവാസം, പലിശ രഹിത വായ്പ, കല, കായികം, വിനോദം, സാമൂഹിക ക്ഷേമം, കുടുംബം, പബ്ലിക് റിലേഷൻ എന്നിങ്ങനെയുള്ള വകുപ്പുകൾക്ക് ചെയർമാൻമാർ, കൺവീനർമാരായി പി. അബ്ദുല്ല അൻസാരി, പി.എം.എ ഖാദർ, പി. മൂസക്കുട്ടി, പി. അൻവർ, എൻ. നാസർ കുഞ്ഞാണി, പി.കെ. അസ്കർ ബാബു, എം. അബ്ദുസ്സലാം സോഫിറ്റൽ, എം. ശിഹാബ്, വി.പി. മുനീർ, ടി. വിനോദ് കുമാർ, എം. അബൂബക്കർ, വി.പി. ജാഫർ മോൻ, കെ. ഷംസുദ്ദീൻ, വിനോദ് കുമാർ നമ്പീശൻ, എം.കെ. നൗഫൽ, എം. ജാസിർ മോൻ, വി.പി. അനീസ്, പി. സഫീർ, അബ്ദുൽ കരിം നാണി, പി. അബ്ദുനാസർ എന്നിവരെയും 11 അംഗ രക്ഷാധികാരി സമിതിയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.