റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ഇഫ്താർ സംഗമം ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ബത്ഹ ഡി-പാലസ് ഹാളിൽ ഇഫ്താർ വിരുന്ന് ഒരുക്കി. മനസ് ശുദ്ധീകരിക്കാനും മനുഷ്യരെ കൂടുതൽ അടുപ്പിക്കാനും റമദാൻ സന്ദേശം സഹായകരമാകട്ടെ എന്നും ലോകസമാധാനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത സിറ്റി ഫ്ലവർ എം.ഡി ടി.എം. അഹമ്മദ് കോയ പറഞ്ഞു.
മീഡിയ ഫോറം വൈസ് പ്രസിഡൻറ് ജലീൽ ആലപ്പുഴ അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുക്കാട് റമദാൻ സന്ദേശം നൽകി. എൻ.ആർ.കെ ഫോറം ചെയർമാൻ സി.പി. മുസ്തഫ, ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, റിംഫ് രക്ഷാധികാരി വി.ജെ. നസറുദ്ധീൻ, നജീം കൊച്ചുകലുങ്ക്, കെ.എം. കനകലാൽ, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാൻ ഊരകം, അഫ്താബ് റഹ്മാൻ, നൗഫൽ പാലക്കാടൻ, നാദിർഷ റഹ്മാൻ, മിഷാൽ ചെറുപ്പുള്ളശ്ശേരി, നാസർ കാരക്കുന്ന്, ഷാജി ആലപ്പുഴ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ സ്വാഗതവും ട്രഷറർ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു. കോഓഡിനേറ്റർ ഷിബു ഉസ്മാൻ പരിപാടികൾക്ക് ആമുഖം നൽകി. ഷമീർ ബാബു, ഹാരിസ് ചോല, ഷമീർ കുന്നുമ്മൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മീഡിയ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും സംഘടനാ സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.