ദമ്മാം: അഞ്ചംഗ മോഷണസംഘം പിടിയിലായതായി കിഴക്കൻ മേഖല പൊലീസ് വക്താവ് അറിയിച്ചു. വ ീടുകളിലും വാഹനങ്ങളിലും മോഷണം നടത്തുന്നവരും ആയുധം കാട്ടി തൊഴിലാളികളുടെ പണം തട്ടുന്നവരുമാണിവർ. തെളിവുകൾ ലഭിച്ചതിനെ തുടർന്ന് കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിനിടയിലാണ് സംഘം പിടിയിലായത്. 30 നും 40നുമിടയിൽ പ്രായമുള്ള സ്വദേശികളാണ് മുഴുവൻ പേരും. പ്രാഥമിക ചോദ്യംചെയ്യലിൽ 13 വീടുകളിൽ മോഷണം നടത്തുകയും 20 കാശ് കൊള്ളയടിച്ചയായും കുറ്റകൃത്യങ്ങൾക്കായി രണ്ടു വാഹനങ്ങൾ മോഷ്ടിച്ചതായും സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച ചില വസ്തുക്കളും സ്വർണാഭരണങ്ങളും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തുടർനടപടികൾക്കായി ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നും പൊലീസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.