സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ കാമ്പയിൻ ജിദ്ദ ഏരിയ തല ഉദ്ഘാടനം കബീർ കൊണ്ടോട്ടി നിർവഹിക്കുന്നു
ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതി 'ബഹുസ്വരത, നീതി, സമാധാനം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്റെ ജിദ്ദ ഏരിയ തല ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഓഡിറ്റോറിയത്തിൽ നടന്ന കാമ്പയിൻ പ്രമേയത്തിൽ നടന്ന സെമിനാറിൽ സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രതിനിധികൾ പങ്കെടുത്തു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കാമ്പയിൻ നാഷനൽ കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റർ പ്രബോധകൻ മുസ്തഫ മൗലവി അകമ്പാടം പ്രമേയ വിശദീകരണം നടത്തി.
കെ.എം.സി.സി സൗദി സെക്രട്ടറി നാസർ വെളിയങ്കോട്, ഒ.ഐ.സി.സി വെസ്റ്റേൻ റീജിയൻ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍, നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം എന്നിവർ സംസാരിച്ചു. ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നു ചേരുമെന്നും രാജ്യത്തിന്റെ നന്മക്കായി എല്ലാവരുടെയും കൂട്ടായ സഹകരണം അനിവാര്യമാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജരീർ വേങ്ങര സ്വാഗതവും ഷക്കീൽ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.