മക്ക: കാലാവസ്ഥ മാറ്റവും തണുപ്പും അനുഭവപ്പെടുന്ന ഈ സമയത്ത് മക്കയിലെത്തുന്ന തീർഥാടകർ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കണമെന്ന് ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. ഇരുഹറമിലെത്തുന്ന സന്ദർശകരെ സംരക്ഷിക്കുന്നതിനും തീർഥാടകർക്കും ഉംറ സഹായികൾക്കും സീസണൽ രോഗങ്ങൾ പടരുന്നത് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഹറമുകളിലെത്തുന്നവർ മാസ്‌ക് ധരിക്കണം. ഇത് സംബന്ധിച്ച ബോധവത്കരണ പോസ്റ്റ് അതോറിറ്റി പുറത്തിറക്കി. സാംക്രമിക രോഗങ്ങൾ തടയുന്നതിനും അണുബാധയുടെ വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികളിൽ ഇത് ഉൾപ്പെടുന്നതായി അതോറിറ്റി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.