പത്തനംതിട്ട ജില്ല സംഗമം 17ാം വാർഷികാഘോഷ കോൺസുൽ കമലേഷ് കുമാർ മീണ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) 17ാം വാർഷികാഘോഷമായ ‘അമൃതോത്സവം-2026’ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂനിറ്റി വെൽഫെയർ കോൺസുൽ കമലേഷ് കുമാർ മീണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അയൂബ് ഖാൻ പന്തളം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിൽകുമാർ പത്തനംതിട്ട ആമുഖം പറഞ്ഞു. വൈസ് പ്രസിഡന്റ് മാത്യു തോമസ്, ലേഡീസ് വിങ് കൺവീനർ ദീപിക സന്തോഷ്, പി.ജെ.ബി.എസ് കൺവീനർ സെറ ഷാജി സംസാരിച്ചു. രക്ഷാധികാരി സന്തോഷ് ജി. നായർ പുതിയ കമ്മിറ്റി ഭാരവാഹികളെ പരിചയപ്പെടുത്തി.
ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ‘ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ്’ഗായിക മുംതാസ് അബ്ദുറഹ്മാൻ ഏറ്റുവാങ്ങി. പി.ജെ.എസ് ഫൗണ്ടർ അംഗം ഷാജി ഗോവിന്ദ് സ്മാരക പുരസ്കാരം ഗുലൈൽ പോളിക്ലിനിക്ക് മാനേജിങ് ഡയറക്ടർ അർഷാദ് നൗഫലിന് സമ്മാനിച്ചു.
‘പി.ജെ.എസ് ഐക്കൻ ഓഫ് ദ ഇയർ’അവാർഡ് ഫൗണ്ടർ അംഗവും മുൻ പ്രസിഡന്റുമായ അലി റാവുത്തർ തേക്കുതോടിന് കൈമാറി. 12ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച അംഗങ്ങളുടെ മക്കളിൽ ചിത്ര നായർ എജുക്കേഷനൽ അവാർഡിന് അർഹയായി.
സുമേഷ് കൂട്ടിക്കൽ, മീംസ് മി, കലാഭവൻ രാജേഷ് എന്നിവർ നയിച്ച മെഗാ മ്യൂസിക് നൈറ്റ് ഉണ്ടായിരുന്നു. പി.ജെ.എസ് ബീറ്റ്സ് കൺവീനർ ഷറഫുദ്ധീനും സംഘവും അവതരണഗാനം അവതരിപ്പിച്ചു. പരിപാടികൾ ചിട്ടപ്പെടുത്തിയ ഫിനോം അക്കാദമി, ലേഡീസ് വിങ് നൃത്തങ്ങൾ ഒരുക്കിയ ബിന്ദു സണ്ണി, കുട്ടികളുടെ നൃത്തം പരിശീലിപ്പിച്ച ദീപിക സന്തോഷ് എന്നിവരെയും സാങ്കേതിക സഹായം നൽകിയ നജീബ് വെഞ്ഞാറമൂട്, സജു രാജൻ എന്നിവരെയും ആദരിച്ചു. പി.ജെ.എസ് അംഗമായ സിയാദ് പടുതോടിന്റെ ‘മിഴികൾ’എന്ന മ്യൂസിക് ആൽബം പ്രകാശനവും നടന്നു.
ജനറൽ സെക്രട്ടറി എൻ.ഐ ജോസഫ് സ്വാഗതവും ട്രഷറർ ജയൻ നായർ നന്ദിയും പറഞ്ഞു. സുജു കെ. രാജു, ബെറ്റ്സി സെബാസ്റ്റ്യൻ എന്നിവർ നിയന്ത്രിച്ചു. നൗഷാദ് ഇസ്മായിൽ, എബി ചെറിയാൻ, വർഗീസ് ഡാനിയൽ, മനോജ് മാത്യു, വിലാസ് കുറുപ്പ്, ദിലീപ് ഇസ്മായിൽ, ജിയാ അബീഷ്, നവാസ് ചിറ്റാർ, ജോസഫ് വർഗീസ്, രഞ്ജിത് മോഹൻ, അനിൽ ജോൺ, സന്തോഷ് പൊടിയൻ, സജി ജോർജ് കുറഞ്ഞാട്ട്, അബീഷ് ജോസഫ്, നജീബ്, അജയ് ഘോഷ്, വിനോദ് കുമാർ, ഷാനവാസ്, മുനീർ പത്തനംതിട്ട, സുശീല ജോസഫ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.