കാസർകോട്​ സ്വദേശി സൗദിയിലെ അഫ്​ലാജിൽ നിര്യാതനായി

റിയാദ്: മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണ (58) ആണ്​ റിയാദ്​ പ്രവിശ്യയിലുൾ​പ്പെടുന്ന ലൈല അഫ്​ലാജ്​ പട്ടണത്തിൽ മരിച്ചത്​. ലൈല അഫ്​ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. ദീർഘകാലമായി പ്രവാസിയായിരുന്നു. പിതാവ്: മണിയനി (പരേതൻ), മാതാവ്: മക്കു അമ്മ (പരേത), ഭാര്യ: യശോദ, മക്കൾ: അരുൺ, പൂർണിമ, അപൂർവ്വ. മരണാനന്തര നടപടിക്രമങ്ങളുമായി ലൈല അഫ്​ലാജ് കെ.എം.സി.സി പ്രസിഡൻറ്​ മുഹമ്മദ്‌ രാജയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങും സരംഗത്തുണ്ട്.

Tags:    
News Summary - person from Kasaragod has passed away in Aflaj, Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.