Posted On
date_range Updated On
date_range ശരീരോഷ്മാവ് പരിശോധിക്കാൻ വിസമ്മതിച്ചാൽ 1000 റിയാൽ പിഴ
ജിദ്ദ: സാമൂഹിക അകലം പാലിക്കാത്തതും പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുമ്പോൾ ശരീരോഷ്മാവ് പരിശോധിക്കാൻ വിസമ്മതിക്കുന്നതും കോവിഡ് മുൻകരുതൽ നടപടികളുടെ കടുത്ത ലംഘനമായി കണക്കാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് ആദ്യ തവണ 1000 റിയാൽ പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും പരമാവധി ഒരു ലക്ഷം റിയാൽ വരെ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വീണ്ടും ഉയർന്നുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.