മ​നാ​മ​യി​ൽ ചേ​ർ​ന്ന ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ​യും യു.​എ​സ് സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി

മാ​ർ​ക്കോ റൂ​ബി​യോ​യു​ടെ​യും സം​യു​ക്ത മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ​നി​ന്ന്

ഗൾഫിൽ സമാധാനവും കപ്പൽ യാത്രക്ക് സുരക്ഷയും വേണം -ജി.സി.സി

റി​യാ​ദ്​/​മ​നാ​മ: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പൂ​ർ​ണ​മാ​യ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സു​പ്ര​ധാ​ന സ​മു​ദ്ര​പാ​ത​ക​ളി​ലെ ക​പ്പ​ൽ യാ​ത്ര​ക്ക് സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നും ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി).

മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്ക​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ ന​ട​ത്തു​ന്ന എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും കൗ​ൺ​സി​ൽ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ധാ​ര​ണ​ക​ളു​ടെ​യും ഇ​റാ​ൻ വി​ഷ​യ​ത്തി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ഹ്‌​റൈ​ൻ ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ൽ ചേ​ർ​ന്ന ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ​യും യു.​എ​സ് സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​ടെ​യും സം​യു​ക്ത മ​ന്ത്രി​ത​ല യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് കൗ​ൺ​സി​ൽ ഈ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഏ​ത് ത​ര​ത്തി​ലു​ള്ള പ്രാ​ദേ​ശി​ക ധാ​ര​ണ​ക​ളും ക​രാ​റു​ക​ളും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷാ താ​ൽ​പ​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ക​ണ​ക്കി​ലെ​ടു​ത്തു കൊ​ണ്ടു​ള്ള​താ​യി​രി​ക്ക​ണം. മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സാ​മ്പ​ത്തി​ക-​വി​ക​സ​ന നേ​ട്ട​ങ്ങ​ളും സം​ര​ക്ഷി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ പ്രാ​ദേ​ശി​ക സ്ഥി​ര​ത ദൃ​ഢ​മാ​ക്കാ​ൻ ഇ​ത്ത​രം ക​രാ​റു​ക​ൾ​ക്ക് സാ​ധി​ക്കൂ എ​ന്നും ജി.​സി.​സി കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ​സ്-​ഇ​റാ​ൻ ധാ​ര​ണാ​പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മീ​പ​കാ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ, പ്രാ​ദേ​ശി​ക സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ, മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ, സം​ഘ​ർ​ഷം കു​റ​ക്കാ​നു​ള്ള ന​യ​ത​ന്ത്ര ന​ട​പ​ടി​ക​ൾ എ​ന്നി​വ യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​ക്കു​ക, നി​ല​വി​ലെ രാ​ഷ്​​ട്രീ​യ-​സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ സം​യു​ക്ത ശ്ര​മ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു യോ​ഗ​ത്തി​ന്റെ പ്ര​ധാ​ന അ​ജ​ണ്ട.

മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ പ​രി​ഹാ​ര​ങ്ങ​ൾ​ക്കും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ നി​ര​ന്ത​രം മു​ൻ​ഗ​ണ​ന ന​ൽ​കി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​ർ​ണാ​യ​ക ച​ർ​ച്ച ന​ട​ന്ന​ത്. ദ്രു​ത​ഗ​തി​യി​ലു​ള്ള ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ മേ​ഖ​ല​യു​ടെ ദീ​ർ​ഘ​കാ​ല സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​ൻ ഈ ​യോ​ഗം വ​ഴി​തെ​ളി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Peace in the Gulf and Security for Maritime Navigation Needed: GCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.