നിയമലംഘകരുമായി ബന്ധപ്പെട്ട 12,370 കേസുകളിൽ ജവാസത്​ ശിക്ഷ നടപടി സ്വീകരിച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സം, ജോ​ലി, അ​തി​ർ​ത്തി സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ട് (ജ​വാ​സ​ത്) ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ മെ​യ് 18 മു​ത​ൽ ജൂ​ൺ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മാ​ത്രം നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ 12,370 ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളാ​ണ് ജ​വാ​സ​ത് പു​റ​പ്പെ​ടു​വി​ച്ച​ത്. നി​യ​മ​ലം​ഘ​ന​ത്തി​ന്റെ സ്വ​ഭാ​വം അ​നു​സ​രി​ച്ച് ത​ട​വ്, പി​ഴ, നാ​ടു​ക​ട​ത്ത​ൽ (ഡി​പ്പോ​ർ​ട്ടേ​ഷ​ൻ) എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നി​യ​മ​ലം​ഘ​ക​ർ​ക്ക് ഒ​രു​വി​ധ​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ളും ന​ൽ​ക​രു​തെ​ന്ന് പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും (മു​ഖീം) സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജ​വാ​സ​ത് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് ക​ഴി​യു​ന്ന​വ​രെ കൊ​ണ്ടു​പോ​കാ​നോ, അ​വ​ർ​ക്ക് ജോ​ലി ന​ൽ​കാ​നോ, അ​ഭ​യം ന​ൽ​കാ​നോ, സം​ര​ക്ഷ​ണം ഒ​രു​ക്കാ​നോ പാ​ടു​ള്ള​ത​ല്ല. കൂ​ടാ​തെ, ഇ​ത്ത​ര​ക്കാ​ർ​ക്ക് രാ​ജ്യ​ത്തി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന​തി​നോ യാ​ത്ര ചെ​യ്യു​ന്ന​തി​നോ ജോ​ലി ചെ​യ്യു​ന്ന​തി​നോ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു പി​ന്തു​ണ​യും ന​ൽ​ക​രു​തെ​ന്നും അ​ധി​കൃ​ത​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും ജ​വാ​സ​ത് അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്. മ​ക്ക, മ​ദീ​ന, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് 911 എ​ന്ന ന​മ്പ​റി​ലും, രാ​ജ്യ​ത്തെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് 999 എ​ന്ന ന​മ്പ​റി​ലും വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും വി​വ​രം അ​റി​യി​ക്കു​ന്ന വ്യ​ക്തി​ക്ക് ഇ​തി​ന്റെ പേ​രി​ൽ യാ​തൊ​രു​വി​ധ ഉ​ത്ത​ര​വാ​ദി​ത്ത​മോ നി​യ​മ​ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Jawasat Initiates Punitive Action in 12,370 Cases Related to Law Violators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.