ഉംറ നിർവഹിക്കാനെത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ജിദ്ദ വിമാനത്താവളത്തിൽ കെ.എം.സി.സി നേതാക്കളും മറ്റുള്ളവരും സ്വീകരിക്കുന്നു.
ജിദ്ദ: വിശുദ്ധ ഉംറ നിർവഹിക്കാനെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ജിദ്ദ വിമാനത്താവളത്തിൽ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികളും ജിദ്ദ, മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് മക്കയിൽ നൽകിയ സ്വീകരണത്തിൽ നിന്ന്
നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ അദ്ദേഹത്തിന് ബൊക്കെ കൈമാറി. നാഷനൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെക്ല, നിസാം മമ്പാട്, ഷറഫുദ്ദീൻ കണ്ണേറ്റി, ഉസ്മാനലി പാലത്തിങ്ങൽ, ഹാരിസ് കല്ലായി, നാസർ വെളിയങ്കോട്, ജിദ്ദ, മക്ക സെൻട്രൽ കമ്മിറ്റി നേതാക്കളായ അബൂബക്കർ അരിമ്പ്ര, വി.പി മുസ്തഫ, മുജീബ് പുക്കോട്ടുർ, അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന് എന്നിവരും റഹീം പട്ടർകടവൻ, റവാബി ട്രാവൽസ് എം.ഡി സത്താർ, നസീം പുളിക്കൽ, ഷഫീഖ് എന്നിവരും വിമാനത്താവളത്തിൽ തങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു.
മക്കയിൽ കെ.എം.സി.സി സൗദി നാഷനൽ, മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ഏരിയ കമ്മിറ്റിഭാരവാഹികളും പ്രവർത്തകരും ചേർന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സ്വീകരിച്ചു. ജൂൺ 29ന് തിങ്കളാഴ്ച രാത്രി 10 മണിക്ക് കെ.എം.സി.സി മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് വളണ്ടിയർ സ്നേഹസംഗമത്തിൽ സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.