കനിവ് കലാനിധി പുരസ്കാരം ഷിബു ചക്രവർത്തി ഏറ്റുവാങ്ങിയപ്പോൾ
ദമ്മാം: കനിവ് സാംസ്കാരികവേദിയുടെ ഏഴാമത് ‘കലാനിധി പുരസ്കാരം’ പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവർത്തി ഏറ്റുവാങ്ങി. അൽ ഖോബാർ ക്ലാസിക് ഓഡിറ്റോറിയത്തിൽ ‘പാടം പൂത്തകാലം’ എന്ന പേരിൽ സംഘടിപ്പിച്ച വിപുലമായ ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ഗാനസന്ധ്യ, സാംസ്കാരിക സമ്മേളനം, പുരസ്കാര സമർപ്പണം എന്നിവ ഉൾപ്പെട്ടതായിരുന്നു പരിപാടി. പ്രസിഡൻറ് ഷിജു കലയപുരം അധ്യക്ഷത വഹിച്ചു. മലയാളി സമാജം ദേശീയ പ്രസിഡൻറ് മാലിക് മക്ബൂൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത ഷിബു ചക്രവർത്തി തെൻറ പാട്ടോർമകളുടെ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. സാജിത് ആറാട്ടുപുഴ, ലതികാ അങ്ങേപ്പാട്ട്, ജോൺ രാജു എന്നിവർ സംസാരിച്ചു. സെക്രട്ടറി അജു ജോൺ സ്വാഗതവും കൺവീനർ ബിജു വർഗീസ് നന്ദിയും പറഞ്ഞു.
ഏഴാമത് കലാനിധി പുരസ്കാര പ്രഖ്യാപനം ഷാജി പത്തിച്ചിറ നിർവഹിച്ചു. ബിജു ബേബിയും ബിനോ കോശിയും ചേർന്ന് ഷിബു ചക്രവർത്തിക്ക് പുരസ്കാരവും മംഗളപത്രവും കൈമാറി. സിനിമ-നാടക പ്രവർത്തകൻ ജേക്കബ് ഉതുപ്പ്, സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ, ഡോ. സിന്ധു ബിനു, ഉണ്ണൂണി ഷിബു തുടങ്ങി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. അലക്സ് ഫിലിപ്പ്, മാത്യു തോമസ്, റോയി ബാബു എന്നിവരെ കനിവ് പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഒരു പതിറ്റാണ്ട് പിന്നിട്ട കനിവിെൻറ യാത്രയെക്കുറിച്ചുള്ള വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.
ഷിബു ചക്രവർത്തിയുടെ ശ്രദ്ധേയമായ ഗാനങ്ങൾ ഉൾപ്പെടുത്തി അരങ്ങേറിയ ഗാനസന്ധ്യക്ക് കനിവിലെ ഗായകരും കിഴക്കൻ പ്രവിശ്യയിലെ കലാപ്രവർത്തകരും നേതൃത്വം നൽകി. വരലക്ഷ്മി നൃത്തവിദ്യാലയത്തിലെ ശില്പ നൈസിലും സംഘവും അവതരിപ്പിച്ച സ്വാഗത നൃത്തവും, അനീസിയ അൻവറിെൻറ നേതൃത്വത്തിൽ കനിവ് വനിതാ വിഭാഗം അവതരിപ്പിച്ച സംഘനൃത്തവും, കനിവിലെ കുട്ടികളുടെ സിനിമാറ്റിക് ഡാൻസും പരിപാടിയുടെ മാറ്റുകൂട്ടി. ഡോണാ സുസൻ ഐപ്പ് ചടങ്ങിെൻറ അവതാരികയായിരുന്നു. ബിജു വർഗീസ്, ബിനു ബേബി, ജിബി തമ്പി എന്നിവർ കൺവീനർമാരായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.