ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജനകീയ രക്തദാന സേന (പി.ബി.ഡി.എ) റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന്

പി.ബി.ഡി.എ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു

റിയാദ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജനകീയ രക്തദാന സേന (പി.ബി.ഡി.എ) സൗദി അറേബ്യ ഘടകത്തിന് കീഴിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.

കേരളത്തിലും ജി.സി.സിയിലും രക്തദാന രംഗത്ത് സജീവമായ പ്യൂപ്ൾസ് ബ്ലഡ് ഡൊണേഷൻ ആർമി സൗദി അറേബ്യ കമ്മിറ്റിയുടെ കീഴിൽ റിയാദിലും ദമ്മാമിലുമായാണ് വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് ‘ഒരു വാര രക്തദാന ക്യാമ്പ്’ സംഘടിപ്പിച്ചത്. റിയാദിൽ ആഗസ്റ്റ് എട്ടിന് വെള്ളിയാഴ്ച്ച ആസ്റ്റർ സനദ് ആശുപത്രിയിൽ ആരംഭിച്ച ക്യാമ്പ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സനദിലും മലാസിലെ നാഷനൽ കെയർ ആശുപത്രികളിലായി ഒരാഴ്ച നീണ്ട ക്യാമ്പ് ആഗസ്റ്റ് 15ന് സമാപിച്ചു.

ദമ്മാമിലെ ക്യാമ്പ് ആഗസ്റ്റ് 14 ന് അൽ മനാ ആശുപത്രിയിൽ വെച്ച് നടന്നു. ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്ക് പി.ബി.ഡി.എ കേരള സംസ്ഥാന കമ്മറ്റിയുടെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ആശുപത്രി മാനേജ്മെന്റ്, ഡോക്ടർമാർ, സ്റ്റാഫുകൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഒരാഴ്ച് കൊണ്ട് നൂറിലധികം രക്തയൂനിറ്റുകൾ ദാനം ചെയ്യാനായി എന്ന് സൗദി ചീഫ് കോഓഡിനേറ്റർ ഷിനാജ് കരുനാഗപ്പള്ളി അറിയിച്ചു.

ഉദ്ഘാടന ചടങ്ങിലും തുടർന്നും സാമൂഹിക പ്രവർത്തകരും പി.ബി.ഡി.എ, കോഓഡിനേറ്റർമാരായ ഷബീർ കളത്തിൽ, റിഷിൻ നിലമ്പൂർ, സമദ് തിരുവനന്തപുരം, സിയാദ് ബഷീർ, അസറുദ്ദീൻ മമ്പാട്, ഷബീർ, ഷബീർ അലി, മുഹമ്മദ്‌ ഷാഫി, ഹനീഫ, വളന്റിയർമാരായ സഫീർ ബുർഹാൻ, പ്രമോദ് നായർ, ഷാബിർ അലി തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - PBDA organized blood donation camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.