നൗഷാദ് ചിറ്റാർ (പ്രസി.), രാജീവ് സാഹിബ് (ജന. സെക്ര.), മുഹമ്മദ് ഖാൻ (കൺവീനർ), ഷിജു കോട്ടങ്ങൽ (ട്രഷറർ), ജോസഫ് അതിരുങ്കൽ (മുഖ്യ രക്ഷാധികാരി)
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ‘മിത്ര’ക്ക് പുതിയ നേതൃത്വം
റിയാദ്: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ (മിത്ര) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് ചിറ്റാർ (പ്രസി.), രാജീവ് സാഹിബ് (ജന. സെക്ര.), മുഹമ്മദ് ഖാൻ (കൺവീനർ), ഷിജു കോട്ടങ്ങൽ (ട്രഷറർ), നിഷാ രാജിവ് (അസി. സെക്ര.), ജോസഫ് അതിരുങ്കൽ (മുഖ്യ രക്ഷാധികാരി), ജിൻഷ ബഷീർ, ഷഫീന, ബിജു ഒറ്റപ്പിനാൽ, ഇജാസ് ബിൻ ജലാലുദ്ദീൻ, മുഹമ്മദ് ഷാഫി, മുഹമ്മദ് ഷാഹിൻ, അജ്മൽ ഖാൻ, നിഷാദ് എഴിവീട്ടിൽ, സലീം കല്ലുംകൂട്ടത്തിൽ (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.
മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്. നൗഷാദ് ചിറ്റാർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉത്ഘാടനം ചെയ്തു. ഷിജു കോട്ടാങ്ങൽ സ്വാഗതവും രാജിവ് സാഹിബ് നന്ദിയും പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും നാട്ടിലും റിയാദിലുമുള്ളവർക്ക് ക്ഷേമ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കലുമാണ് പ്രഥമ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.