Posted On
date_range Updated On
date_range പരോളിലിറങ്ങിയ പ്രതി ലക്ഷം റിയാലിെൻറ ആഭരണവും ആയുധവും മോഷ്ടിച്ചു
അറാർ: കളവുകേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി ലക്ഷം റിയാല്‍ വിലയുള്ള സ്വര്‍ണാഭരണങ്ങളും തോക്കും മൊബൈല്‍ ഫോണും മോഷ്ടിച്ചു. സൗദി വടക്കന്‍ അതിര്‍ത്തി മേഖലയിലെ അര്‍അര്‍ ജയിലില്‍ നിന്ന് കുടുംബത്തെ സന്ദര്‍ശിക്കാന്‍ പരോളില്‍ ഇറങ്ങിയ പ്രതിയാണ് സ്വദേശിയുടെ വീട് കുത്തിത്തുറന്ന് കളവു നടത്തിയത്.
60 വയസ്സുള്ള സ്വദേശിയും കുടുംബവും പുറത്തുപോയ സമയത്താണ് വീടിെൻറ വാതിലുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് വക്താവ് ഉവൈദ് മഹ്ദി പറഞ്ഞു. 40 വയസ്സുള്ള പ്രതി മുമ്പ് നടത്തിയ കളവുകേസില്‍ തടവ് അനുഭവിക്കുന്നതിനിടെയാണ് 24 മണിക്കൂര്‍ നേരത്തെ പരോളില്‍ ഇറങ്ങിയത്.
പ്രതിയെ തിരിച്ചറിഞ്ഞതിനാല്‍ വീണ്ടും പിടികൂടി ജയിലിലടച്ചതായും പോലിസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.